അമേരിക്കന്‍ ആദിവാസി പ്രദേശത്ത് കൂടി പോകുന്ന ശതകോടി ഡോളറിന്റെ പൈപ്പ് ലൈനെതിരെ അമേരിക്കന്‍ സൈന്യത്തിലെ വിമുക്തഭടന്‍മാരും ആദിവാസി നേതാക്കളും തങ്ങളുടെ പ്രതിഷേധം അറിയിച്ചു. നിര്‍മ്മാണം നടക്കുന്ന സ്ഥലത്ത് 3,500 ഓളം സൈനികരാണ് പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്തത്.
Veterans Stand for Standing Rock എന്ന സംഘത്തിന്റെ അംഗങ്ങള്‍ പോലീസിന് മുമ്പില്‍ ഒരു മനുഷ്യ മതില്‍ തീര്‍ത്തു. Standing Rock Sioux Reservation ലെ ഒരു തടാകത്തിന് അരികില്‍ Dakota Access Pipeline ന്റെ വഴിയിലാണ് അവര്‍ അത് ചെയ്തത്.
— സ്രോതസ്സ് reuters.com