സാമ്പത്തിക പിരിമുറുക്കം അമേരിക്കയിലെ മരണനിരക്ക് വര്‍ദ്ധനവില്‍ പ്രധാന പങ്ക് വഹിക്കുന്നു

ഒരു ദശാബ്ദത്തില്‍ ആദ്യമായി അമേരിക്കയിലെ മരണനിരക്ക് ഉയര്‍ന്നു എന്ന് സര്‍ക്കാര്‍ ഡിസംബര്‍ 8 ന് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. സാമ്പത്തിക അരക്ഷിതാവസ്ഥയില്‍ നിന്നുള്ള വര്‍ദ്ധിച്ച പിരിമുറുക്കവും(stress) ആകാംഷയും ആണ് ഈ മരണങ്ങളുടെ പ്രധാന കാരണം എന്ന് ദാരിദ്ര്യത്തേയും അസമത്വത്തേയും കുറിച്ച് പഠിക്കുന്ന Washington University(St. Louis) യിലെ ഗവേഷകര്‍ പറയുന്നു. Centers for Disease Control and Prevention ന്റെ റിപ്പോര്‍ട്ട് പ്രകാരം 1993 ന് ശേഷം ആദ്യമായി അമേരിക്കയിലെ ആയുര്‍ദൈര്‍ഖ്യം കുറഞ്ഞു. സാമ്പത്തിക അസ്ഥിരത കാരണം ജനങ്ങളില്‍ വലിയ ആകാംഷ പടരുകയാണ്. സാധാരണ അമേരിക്കക്കാരുടെ പ്രതീക്ഷയും സ്വപ്നങ്ങളും നേടാനാവാത്ത വിധം അകന്നു പൊയ്കൊണ്ടിരിക്കുകയാണ്.

— സ്രോതസ്സ് source.wustl.edu

ഒരു അഭിപ്രായം ഇടൂ