10 സാമൂഹ്യ കോളേജുകളിലെ (community colleges) 4,000 കുട്ടികളില്‍ നടത്തിയ ഒരു സര്‍വ്വേ പ്രകാരം പകുതിയിലധികം കുട്ടികളും ഭക്ഷ്യ സുരക്ഷാ ഭീഷണി നേരിടുന്നു എന്ന് കണ്ടെത്തി. മറ്റ് സ്ഥാപനങ്ങളിലും ഈ പ്രശ്നം നിലനില്‍ക്കുന്നുണ്ട്. അവിടെ 20% കുട്ടികളാണ് പ്രശ്നബാധിതര്‍. സര്‍വ്വേയില്‍ പങ്കെടുത്ത 46% കുട്ടികളും ജോലി ചെയ്യുന്നവരാണ്. അതില്‍ 38% പേരും ആഴ്ചയില്‍ 20 മണിക്കൂര്‍ പണിയെടുക്കുന്നു. പകുതിയിലധികം കുട്ടികള്‍ക്ക് ഫെഡറല്‍ സര്‍ക്കാരിന്റെ വിദ്യാഭ്യാസ ഗ്രാന്റ് കിട്ടുന്നുണ്ട്. 18% പേര്‍ക്ക് സ്വകാര്യ സ്കോളര്‍ഷിപ്പുകള്‍ കിട്ടുന്നു. ഇതൊക്കെയുണ്ടായിട്ടും അവര്‍ക്ക് ആഹാരം വാങ്ങാനുള്ള അവശ്യ പണം ഇല്ല.
— സ്രോതസ്സ് treehugger.com