CEO ശമ്പളത്തിന് നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്ന പുതിയ പ്രാദേശിക നികുതി നിയമം ഡിസംബര്‍ 7 ന് പോര്‍ട്ട്‌ലാന്റിലെ നഗര സഭ പ്രഖ്യാപിച്ചു.
ശരാശരി ജോലിക്കാരെകാള്‍ 100 മടങ്ങിലധികം ശമ്പളം CEOമാര്‍ക്ക് നല്‍കുന്ന കമ്പനികള്‍ക്ക് നഗരത്തിലെ ഇപ്പോഴുള്ള business license tax ന്റെ കൂടെ ഒരു സര്‍ടാക്സ് ഈടാക്കാന്‍ സഭ 3-1 വോട്ടിന് തീരുമാനമെടുത്തു. അമേരിക്കയിലെ വളരെ വലിയ CEO-തൊഴിലാളി ശമ്പള വിടവിന് കൊടുക്കുന്ന ആദ്യത്തെ ശിക്ഷയാണ് ഇത്.
നഗരത്തിലെ 500 കോര്‍പ്പറേറ്റുകളെ ഈ പുതിയ സര്‍ടാക്സ് ബാധിക്കും. അതില്‍ പലതും സ്ഥിരമായി ഏറ്റവും കൂടുതല്‍ CEO ശമ്പളം കൊടുക്കുന്ന Oracle, Honeywell, Goldman Sachs, Wells Fargo, General Electric തുടങ്ങിയ കമ്പനികളാണ്. ഈ നിയമം കാരണം നഗരത്തിന് $35 ലക്ഷം ഡോളര്‍ വരുമാനമുണ്ടാക്കാനാവും.
— സ്രോതസ്സ് inequality.org