മലിനീകരണത്തിന്റെ കാര്യത്തില്‍ മൊണ്‍സാന്റോക്കെതിരെ കേസ് കൊടുത്ത വാഷിങ്ടണ്‍ സംസ്ഥാനത്തിന്റെ അധികാരികള്‍ ദശലക്ഷമോ, ശതകോടിയോ ഡോളര്‍ കാര്‍ഷിക ഭീമന്‍ മൊണ്‍സാന്റോയില്‍ നിന്ന് പ്രതീക്ഷിക്കുകയാണ്. 1979 ല്‍ നിരോധിച്ച PCBs,polychlorinated biphenyls, എന്ന വ്യാവസായി വിഷ രാസവസ്തു സംസ്ഥാനത്തെ 600 സ്ഥലത്തെ മലിനപ്പെടുത്തുകയുണ്ടായി. 1935 മുതല്‍ 1979 ല്‍ നിരോധിക്കുന്നത് വരെ കമ്പനി ഈ രാസവസ്തു ഉപയോഗിച്ചു. പെയിന്റ്, ശീതീകാരികള്‍, sealants, hydraulic fluids തുടങ്ങിയവയില്‍ PCB ഉണ്ട്.
— സ്രോതസ്സ് telesurtv.net