ഗോള്‍ഡ്മന്‍ സാച്ചസിന്റെ ആസ്ഥാനത്തിന് മുമ്പില്‍ പ്രതിഷേധക്കാര്‍ തമ്പടിച്ചു

സാമ്പത്തിക ഭീമന്‍ ഗോള്‍ഡ്മന്‍ സാച്ചസിന്റെ ന്യൂയോര്‍ക്ക് സിറ്റിയിലെ ആസ്ഥാനത്തിന് മുമ്പില്‍ 100 ല്‍ അധികം ആളുകള്‍ “Government Sachs” എന്ന് വിളിച്ചുകൊണ്ട് പ്രതിഷേധ കൂടാരമടിച്ചു. ട്രമ്പിന്റെ ഉയര്‍ന്ന ഉപദേശകരിലും ക്യാബിനറ്റ് അംഗങ്ങളിലും 6 പേര്‍ക്ക് ഗോള്‍ഡ്മന്‍ സാച്ചസുമായി അടുത്ത ബന്ധമുള്ളവരാണ്. ട്രഷറി സെക്രട്ടറി Steven Mnuchin, National Economic Council Director ആയ Gary Cohn, ട്രമ്പിന്റെ പ്രധാന strategist ആയ Stephen Bannon, Securities and Exchange Commission ചെയര്‍മാനായി നിയുക്തനായ Jay Clayton, വൈറ്റ് ഹൌസ് ഉപദേശി Anthony Scaramucci, senior counselor for economic initiatives ആയ Dina Habib Powell എന്നിവര്‍. ഒരു ഡസനിലധികം ആളുകള്‍ മരവിക്കുന്ന മഞ്ഞില്‍ രാപകല്‍ പ്രതിഷേധം പ്രകടിപ്പിച്ചു.

— സ്രോതസ്സ് democracynow.org

വിക്കിലീക്സ് പ്രസിദ്ധപ്പെടുത്തിയ രേഖകള്‍ പ്രകാരം ഒബാമ സര്‍ക്കാരിലെ പകുതി ആളുകള്‍ ഗോള്‍ഡ്മന്‍ സാച്ചസ് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടവരായിരുന്നു. എന്നിട്ടും ഒബാമക്ക് എതിരെ എത്ര പ്രതിഷേധമുണ്ടായിരുന്നു? അതാണ് effective evil ന്റെ ഗുണം. lesser evil എന്ന പേരില്‍ ഹിലറിയെ അധികാരത്തില്‍ കയറ്റിയിരുന്നെങ്കില്‍ ഒരു പ്രതിഷേധവും ഉണ്ടാവില്ല. എന്ന് മാത്രവുമല്ല, ഒബാമയെ പോലെ ഫലപ്രദമായ ദുഷ്ടയുടെ ജോലി ചെയ്യകയും ചെയ്യുമായിരുന്നു.
ആര് അധികാരത്തിലിരുന്നാലും ഭരണം നടത്തുന്നത് മൂലധനശക്തികളാവും.

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w