അമേരിക്കയില്‍ വോട്ട് ചെയ്യുന്നത് ഇത്ര വിഷമമാകുന്നതെന്തുകൊണ്ട്?

ജീം ക്രൌ(Jim Crow) ന് ശേഷം ഏറ്റവും വലിയ വോട്ടവകാശ തിരിച്ചടിയുടെ ഇടയിലും 10 കോടിയിലധികം അമേരിക്കക്കാര്‍ നവംബറില്‍ വോട്ട് ചെയ്യും. അത് മാറ്റാന്‍ നാം ചെയ്യേണ്ട കാര്യങ്ങളിതൊക്കെയാണ്.

അടുത്ത കാലത്തെ ചരിത്രത്തില്‍ ഈ വര്‍ഷം വളരേറെ പ്രധാനപ്പെട്ട ഒന്നാണ്. 10 കോടിയിലധികം അമേരിക്കക്കാര്‍ നവംബറില്‍ വോട്ട് ചെയ്യും. എന്നാലും ധാരാളം വോട്ടര്‍മാര്‍ ബാലറ്റ് പെട്ടിയുടെ അടുത്തെത്തുന്നതില്‍ ഒരുപാട് പ്രതിസന്ധികള്‍ നേരിടും.

2016 ല്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് നിയന്ത്രണങ്ങളുള്ള വോട്ടിങ് നിയമങ്ങള്‍ ആണ് 16 സംസ്ഥാനങ്ങള്‍ കൊണ്ടുവന്നിരിക്കുന്നത്. ജീം ക്രൌ ന് ശേഷം ഏറ്റവും വലിയ വോട്ടവകാശ തിരിച്ചടിയാണിത്.

പ്രാരംഭ തെരഞ്ഞെടുപ്പുകളില്‍ ഏറ്റവും കൂടിയ പങ്കാളിത്തമാണ് കണ്ടത്. അരിസോണ പോലുള്ള സ്ഥലങ്ങളിലാണ് ശരിയായ പ്രശ്നം. നവംബറില്‍ അതെല്ലാം എന്ത് ആഘാതമുണ്ടാക്കുമെന്നതാണ് വലിയ ആകുലത.

കാരണം ഈ നിയന്ത്രണങ്ങള്‍ കൂടുതലും ബാധിക്കുന്നത് ന്യൂനപക്ഷങ്ങള്‍, വരുമാനം കുറഞ്ഞവര്‍, വിദ്യാര്‍ത്ഥികള്‍, വൃദ്ധര്‍ തുടങ്ങിയവരെ ആയിരിക്കും. ഇവരാവും വോട്ട് ചെയ്യാനായി കൂടുതലും വരുക.

കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുന്നവണ്ണം കറുത്തവരും ലാറ്റിനമേരിക്കക്കാരും കൂടുതലുള്ള സംസ്ഥാനങ്ങളില്‍ വോട്ടിങ് നിയന്ത്രണം തുടക്കത്തിലേ കൊണ്ടുവന്നിരാനുള്ള സാദ്ധ്യത കൂടുതലാണ്. 2013 ലെ Voting Rights Act സുപ്രീം കോടതി നശിപ്പിച്ചതിന് ശേഷമാണ് ഈ നിയന്ത്രണങ്ങളിലധികവും കൊണ്ടുവന്നത്. ന്യൂനപക്ഷങ്ങളെ ബാധിക്കുന്ന വോട്ടിങ് നിയമങ്ങള്‍ മുന്‍കൂട്ടി അംഗീകാരം നേടണമെന്നായിരുന്നു മുമ്പത്തെ നിയമം.

വോട്ട് ചെയ്യുന്നത് വിഷമകരമാക്കുന്നതിന് പകരം ഓരോ അര്‍ഹതയുള്ള അമേരിക്കക്കാര്‍ക്കും ഈ നവംബറില്‍ വോട്ട് ചെയ്യാന്‍ കഴിയണം.

അമേരിക്കയിലെ വോട്ടിങ്ങിനെക്കുറിച്ച് ഞങ്ങള്‍ 1,006 പേരില്‍ അഭിപ്രായവോട്ടെടുപ്പ് നടത്തി. അത്ഭുതപ്പെടുത്തുന്ന ചില വിവരങ്ങള്‍ അതില്‍ നിന്ന് കിട്ടി. വോട്ടിങ് പരിഷ്കരണം വേണമെന്നാണ് 69% ആളുകളും പറയുന്നത്. നമുക്കെന്ത് ചെയ്യാന്‍ കഴിയും?

എല്ലാ അര്‍ഹതയുള്ള പൌരന്‍മാരേയും automatic രജിസ്റ്റര്‍ ചെയ്താല്‍ അമേരിക്കയില്‍ പുതിയതായി 5 കോടി വോട്ടര്‍മാരുകൂടിയുണ്ടാവും. അത് കൃത്യതയുണ്ടാക്കും, ചിലവ് കുറക്കും, തട്ടിപ്പ് സാധ്യത കുറക്കും.

രണ്ട് പക്ഷത്തുമുള്ള ജനപ്രതിനിധികള്‍ automatic registration നിയമങ്ങളെ പിന്‍തുണക്കുന്നു. 60% അമേരിക്കക്കാരും അത് ആവശ്യപ്പെടുന്നു.

അത് എങ്ങനെ പ്രവര്‍ത്തിക്കുന്നു: അര്‍ഹതയുള്ള വോട്ടര്‍മാര്‍ DMV യുമായി ഇടപെടുമ്പോള്‍, അവര്‍ automatic ഉം സുരക്ഷിതവും ആയി പട്ടികയില്‍ ചേര്‍ക്കപ്പെടും.

ഓരോ വോട്ടര്‍മാര്‍ക്കും അതില്‍ നിന്ന് പിന്‍മാറാനുള്ള അവസരവും ഉണ്ട്. (ആരേയും നിര്‍ബന്ധപൂര്‍വ്വം ചേര്‍ക്കരുത്). ഈ വര്‍ഷം ഒറിഗണ്‍ automatic registration നടപ്പാക്കി. അതിന് ശേഷം അവരുടെ വോട്ടര്‍ registration നാലിരട്ടിയായി.

നമ്മുടെ വോട്ടിങ് സംവിധാനത്തെ ആധുനികവല്‍ക്കരിച്ച് നാം നമ്മുടെ ജനാധിപത്യം നമ്മുടെ സ്ഥാപക നേതാക്കള്‍ ഉദ്ദേശിച്ചത് പോലെയാക്കണം. – എല്ലാ പൌരന്‍മാര്‍ക്കും തുല്യ വോട്ട്, തുല്യ അഭിപ്രായസ്വാതന്ത്ര്യം.

— സ്രോതസ്സ് medium.com/@BrennanCenter By Brennan Center

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s