അള്‍ട്രാവയലറ്റിനെ തടയുന്ന രണ്ട് രാസവസ്തുക്കളടങ്ങിയ sunscreens ലോഷനുകള്‍ പവിഴപ്പുറ്റുകള്‍ക്ക് ദോഷമുണ്ടാക്കുന്നതിനാല്‍ അവ നിരോധിക്കാന്‍ ഹവായിലെ ജനപ്രതിനിധികള്‍ ആലോചിക്കുന്നു. ജനുവരി 20 ന് സെനറ്റര്‍ Will Espero ആണ് oxybenzone ഉം octinoxate ഉം അടങ്ങിയ ലോഷനുകള്‍ നിരോധിക്കാനുള്ള നിയമം സഭയില്‍ വെച്ചത്. ഹവായ് ദ്വീപായ Maui വിലെ ബീച്ചിലെ കടല്‍ വെള്ളത്തില്‍ ഗവേഷകര്‍ oxybenzone മലിനീകരണം 4,000 parts per trillion (ppt) ആണെന്ന് കണ്ടെത്തി. ആ തോത് അങ്ങനെ കുറച്ച് ദിവസം നിലനിന്നാല്‍ അത് പവിഴപ്പുറ്റുകളെ അലക്കുന്നതിന് (bleaching) കാരണമാകും.
— സ്രോതസ്സ് nature.com