സൂര്യനെപ്പോലെ ഭാരം കുറഞ്ഞ ഒരു നക്ഷത്രത്തിന്റെ മരണത്തിന്റെ ഗംഭീരമായ ഉദാഹരണമായിരിക്കുകയാണ് Calabash Nebula. ഈ നക്ഷത്രം ചുവപ്പ്ഭീമന്‍ എന്ന അവസ്ഥയില്‍ നിന്ന് planetary nebula എന്ന അവസ്ഥയിലേക്ക് മാറുന്നു എന്നാണ് നാസയുടെ ഹബിള്‍ ടെലസ്കോപ്പ് എടുത്ത ഈ ചിത്രം കാണിക്കുന്നത്. ആ മാറ്റത്തില്‍ അത് അതിന്റെ പുറം പാളി വാതകങ്ങള്‍ ചുറ്റുപാടും തെറിപ്പിക്കുകയാണ്. അതി വേഗത്തിലാണ് ഈ വാതകങ്ങള്‍ പുറത്തേക്ക് പോകുന്നത്. മഞ്ഞ നിറത്തിലെ വാതകങ്ങള്‍ മണിക്കൂറില്‍ 10 ലക്ഷം കിലോമീറ്റര്‍ വേഗത്തിലാണ് പുറത്തേക്ക് വരുന്നത്.
ഈ നെബുലയില്‍ ധാരാളം സള്‍ഫര്‍ അടങ്ങിയിരിക്കുന്നു. [ഭൂമിയില്‍] സള്‍ഫര്‍ മറ്റ് മൂലകങ്ങളുമായി ചേര്‍ന്ന് ചീഞ്ഞ മുട്ടയുടെ മണം ഉണ്ടാക്കുന്നു. അതിനാലാണ് ചീമുട്ട നെബുലയെന്ന് ഇതിനെ വിളിക്കാന്‍ കാരണം. ഭാഗ്യത്തിന് അത് 5,000 പ്രകാശ വര്‍ഷം അകലെയുള്ള Puppis രാശിയിലായതിനാല്‍ നമുക്ക് പേടിക്കേണ്ട. [അതായത് ഒരു പ്രകാശ രശ്മിക്ക് ആ നെബുലയില്‍ നിന്ന് ഭൂമിയിലെത്തണമെങ്കില്‍ 5,000 വര്‍ഷം വേണ്ടിവരും.]
— സ്രോതസ്സ് nasa.gov