ഇന്‍ഡ്യയിലും അര്‍ജന്റീനയിലും കരള്‍വീക്കം(hepatitis) C മരുന്നിന് മേലുള്ള പേറ്റന്റുകള്‍ക്കെതിരെ രോഗികളുടെ വക്താക്കള്‍ നിയമയുദ്ധം തുടങ്ങി. ഈ മരുന്നിന്റെ കുത്തക വിലയില്‍ നിന്ന് ഇപ്പോള്‍ മരുന്ന് കമ്പനികള്‍ കൊള്ളലാഭം നേടുകയാണ്. അതിനാല്‍ ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് ജീവന്‍ രക്ഷാ മരുന്ന് ലഭ്യമാകുന്നില്ല. “8 കോടിയാളുകള്‍ ഇന്ന് ലോകത്ത് കരള്‍വീക്കം C ബാധിതരാണ്. അവര്‍ക്കായി താങ്ങാവുന്ന വിലയിലുള്ള ചികില്‍സ നമുക്ക് വേണം. പേറ്റന്റുകള്‍ കാരണം generic മരുന്നുണ്ടാക്കാനാവാത്തത് മിക്ക രാജ്യങ്ങളിലും ചികില്‍സ വളരെ ചിലവേറിയതാക്കിയിരിക്കുന്നു” എന്ന് Médecins Sans Frontières, അതിരുകളില്ലാത്ത ഡോക്റ്റര്‍മാര്‍(Doctors Without Borders) പറഞ്ഞു.
— സ്രോതസ്സ് democracynow.org