റിലയന്‍സ് ഗ്രൂപ്പിന്റെ ഏറ്റവും വലിയ ബിസിനസ് പ്രതിരോധമാകും

ഭാവിയില്‍ പ്രതിരോധമാകും റിലയന്‍സ് ഗ്രൂപ്പിന്റെ ഏറ്റവും വലിയ ബിസിനസ് എന്ന് അവരുടെ ചെയര്‍മാനായ അനില്‍ അംബാനി പറഞ്ഞു. ഇന്‍ഡ്യയുടെ പ്രതിരോധ കമ്പോളത്തില്‍ നിന്നും പ്രതിവര്‍ഷം ഒരു ലക്ഷം കോടി രൂപയുടെ പ്രതിരോധ സാദ്ധ്യതകള്‍ Reliance Defence മുതലാക്കാന്‍ തുടങ്ങുന്നതിന്റെ ഒരു വിശകലനത്തിലാണ് അദ്ദേഹം ഇത് പറഞ്ഞത്.

“സ്വകാര്യ മേഖലക്ക് പ്രതിരോധ വ്യവസായത്തില്‍ വലിയ സാദ്ധ്യതകളാണുള്ളത്. ഇന്ന് ഇന്‍ഡ്യയുടെ പ്രതിരോധ ആവശ്യകതയുടെ 70% വും ഇറക്കുമതിയാണ് ചെയ്യുന്നത്. 2016 ല്‍ അത് ലോകത്തെ മൊത്തം പ്രതിരോധ ഇറക്കുമതിയുടെ 14% ആയിരുന്നു. ഇന്‍ഡ്യന്‍ സ്വകാര്യ മേഖലക്ക് കളിക്കാന്‍ പറ്റിയ നല്ല ഒരു മേഖലയാണിത്,” 80 വിദഗ്ദ്ധരുടെ സമ്മേളനത്തില്‍ അംബാനി പറഞ്ഞു.

landing platform dock, anti submarine warfare, shallow water craft ഉള്‍പ്പടെ Rs. 30,000 കോടി രൂപയുടെ പ്രതിരോധ ഓര്‍ഡറിനുള്ള ലേലത്തിനാണ് Reliance Defence അപേക്ഷ കൊടുത്തിരിക്കുന്നത്.

Rs. 90,000 കോടി രൂപക്ക് രണ്ട് വിമാന വാഹിനി കപ്പലുകള്‍ പണിയാനും 1.2 ലക്ഷം കോടി രൂപക്ക് 12 മുങ്ങിക്കപ്പലുകള്‍ പണിയാനും വേണ്ടി Reliance Defence ലേലത്തിന് അപേക്ഷ കൊടുത്തിട്ടുണ്ട്. Rs. 30,000 കോടി രൂപക്ക് അടുത്ത തലമുറ മിസൈല്‍ കപ്പലുകള്‍, അടുത്ത തലമുറ corvette ഉം ഈ വര്‍ഷം പണിയാന്‍ റിലയന്‍സ് പദ്ധതിയിടുന്നു. Make in India, Skill India തുടങ്ങിയ നയങ്ങളുടെ ഭാഗമായാണ് റിലയന്‍സിന്റെ പ്രതിരോധ രംഗത്തേക്കുള്ള പ്രവേശനം.

Dassault Reliance Aerospace Ltd എന്ന 51: 49 JV ആയി ശൂന്യാകാശ വ്യോമയാന രംഗത്തും Reliance Defence പ്രവര്‍ത്തിക്കുന്നു. Rafael 36 ന്റെ കരാര്‍ മറികടക്കുകയാണ് പദ്ധതി. ഇന്‍ഡ്യയുടെ പ്രതിരോധ ബഡ്ജറ്റ് പ്രതിവര്‍ഷം Rs. 2.6 ലക്ഷം കോടി രൂപയാണ്.

— സ്രോതസ്സ് thehindu.com by Piyush Pandey

പ്രതിരോധം സ്വകാര്യ ബിസിനസ് ആകുമ്പോള്‍ തര്‍ക്കവും യുദ്ധവും വര്‍ദ്ധിക്കും. കാരണം ഈ സ്വകാര്യകമ്പനികള്‍ക്ക് ലാഭം കിട്ടണമെങ്കില്‍ ആയുധങ്ങളുടെ ആവശ്യകത വര്‍ദ്ധിച്ചെങ്കിലേ മതിയാവൂ. അമേരിക്ക അത് തെളിയിച്ചതാണ്.

അനാവശ്യമായ യുദ്ധങ്ങളില്‍ നമ്മുടെ പട്ടാളക്കാര്‍ കൊല്ലപ്പെടാന്‍ പോകുകയാണ്. പ്രതിരോധത്തിന്റെ സ്വകാര്യവല്‍ക്കരണം നിര്‍ത്തലാക്കുക. പട്ടാളക്കാരുടെ കുടുംബങ്ങളും ജനങ്ങളും അതിനായി ഒത്തുചേരുക.

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w