ആയിരക്കണക്കിന് ബഹുരാഷ്ട്ര കമ്പനികളുടെ ഇപ്പോഴുള്ള അതീവ ചെറുതായ നികുതി പോലും ഇല്ലാതാക്കിക്കൊണ്ടുള്ള കോര്‍പ്പറേറ്റ് നികുതി സംവിധാന പരിഷ്കരിക്കാരത്തെ സ്വിറ്റ്സര്‍ലാന്റിലെ വോട്ടര്‍മാര്‍ തള്ളിക്കളഞ്ഞുകൊണ്ട് സര്‍ക്കിരിന് ശക്തമായ സന്ദേശം നല്‍കി. വിദേശ കമ്പനികള്‍ക്ക് പ്രത്യേക നികുതി സ്ഥാനം വേണമെന്ന ആവശ്യത്തെച്ചൊല്ലി European Union ഉം സമ്പന്ന OECD രാജ്യങ്ങളും തമ്മിലുള്ള തര്‍ക്കം തുടങ്ങിയിട്ട് വര്‍ഷങ്ങളായി. സ്വിറ്റ്സര്‍ലാന്റാണ് ഇപ്പോള്‍ ആ സംവാദം നടക്കുന്ന സ്ഥലം. ചില കമ്പനികള്‍ അവിടെ 7.8% ല്‍ അധികം ഒരു നികുതിയും കൊടുക്കുന്നില്ല.
2019 ഓടെ നികുതി ഇല്ലാതാക്കാമെന്ന ഒരു ഉറപ്പ് സ്വിറ്റ്സര്‍ലാന്റ് OECDക്ക് 2014 ല്‍ നല്‍കിയിരുന്നു. എന്നാല്‍ നികുതി ചിലവ് കുറക്കാനായി കഠിനശ്രമം നടത്തുന്ന 24,000 ബഹുരാഷ്ട്ര കമ്പനികള്‍ക്ക് ഇതൊരു അടിയാണ്.
— സ്രോതസ്സ് reuters.com