Department of Energy യുടെ Lawrence Berkeley National Laboratory (Berkeley Lab) നടത്തിയ പഠനം അനുസരിച്ച് കാലാവസ്ഥ ചൂടാകുന്നതിനനുസരിച്ച് പ്രതീക്ഷച്ചതിനേക്കാള്‍ കൂടുതല്‍ CO2 മണ്ണില്‍ നിന്ന് പുറത്തുവരും എന്ന് കണ്ടെത്തി.
ഫീല്‍ഡ് പരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ വിവരം കണ്ടെത്തിയത്. മണ്ണില്‍ കുടുങ്ങിയിരിക്കുന്ന ജൈവ കാര്‍ബണിന് മണ്‍ പാളികള്‍ ചൂടാകുന്നതിനനുസരിച്ച് എന്ത് സംഭവിക്കുന്നു എന്ന് അവര്‍ പരിശോധിച്ചു. മൂന്ന് പരീക്ഷണ സ്ഥലത്തെ മേല്‍ മണ്‍ പാളിയും ആഴത്തിലുള്ള മണ്‍ പാളിയും ചൂടാകാത്ത മണ്ണിനെക്കാള്‍ 34% – 37% കൂടുതല്‍ CO2 പുറത്തുവിടുന്നതായി അവര്‍ കണ്ടെത്തി. ആഴത്തിലുള്ള മണ്ണില്‍ നിന്നാണ് കൂടുതല്‍ CO2 ഉം പുറത്തുവന്നത്. അതായത് ആഴമുള്ള മണ്‍പാളികളാണ് ചൂടാകലിന്റെ ഫലവുമായി കൂടുതല്‍ ബന്ധമുള്ളത്.
— സ്രോതസ്സ് newscenter.lbl.gov