ആധാറിന് വേണ്ടി ജോലിചെയ്യുന്ന കമ്പനി CIA യില്‍ നിന്ന് പണം വാങ്ങി

കുറച്ച് നാളുകള്‍ക്ക് മുമ്പ്, ന്യൂയോര്‍ക്ക് ആസ്ഥാനമായ MongoDB യുടെ CEO ആയ Max Schireson ഡല്‍ഹിയിലെത്തി തന്റെ കമ്പനിയുടെ വളരെ പ്രധാനപ്പെട്ട ഒരു കരാര്‍ ഒപ്പുവെച്ചു. അത് Unique Identification Authority of India (UIDAI) യുമായായിരുന്നു. വലിയ ഡാറ്റാബേസുകള്‍ പ്രത്യേകിച്ചും ഘടനയില്ലാത്ത ഡാറ്റ കൈകാര്യം ചെയ്യാനുള്ള സോഫ്റ്റ്‌വെയറാണ് MongoDB. 2007 ല്‍ ആ കമ്പനി തുടങ്ങിയതിന് ശേഷം $23.1 കോടി ഡോളര്‍ ധനസഹായം സ്വീകരിച്ചിട്ടുണ്ട്. അതില്‍ കുറച്ച് In-Q-Tel എന്ന CIA യുടെ ലാഭത്തിനല്ലാത്ത നിക്ഷേപം നടത്തുന്ന സംഘത്തില്‍ നിന്നാണ് വന്നത്. CIA യെ കൂടാതെ National Geospatial-Intelligence Agency, Defense Intelligence Agency, Department of Homeland Security Science and Technology Directorate തുടങ്ങിയ ഏജന്‍സികളുമായും ചേര്‍ന്ന് In-Q-Tel പ്രവര്‍ത്തിക്കുന്നു. ഒബാമയുടെ രണ്ടാമത്തെ തെരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന് വേണ്ടി പ്രവര്‍ത്തിച്ച Technology for Obama എന്ന സംഘത്തിന്റെ ദേശീയ ചെയര്‍മാന്‍മാരില്‍ ഒരാളായും ഈ CEO പ്രവര്‍ത്തിച്ചിട്ടുണ്ട്.

— സ്രോതസ്സ് economictimes.indiatimes.com

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ