വിന്‍ഡോസിന്റെ എല്ലാ വെര്‍ഷനുകളേയും ലക്ഷ്യം വെച്ചുകൊണ്ടുള്ള ‘അഥീന’ എന്ന CIA ചാരപ്പണി പ്രോഗ്രാം വിക്കിലീക്സ് പുറത്തുവിട്ടു

Vault 7 ലീക്കിന്റെ ഭാഗമായി വിക്കിലീക്സ് പുതിയ ബാച്ച് പ്രസിദ്ധപ്പെടുത്തി. Windows XP മുതല്‍ Windows 10 വരെ ഈ spyware framework “ലക്ഷ്യം വെക്കുന്ന കമ്പ്യൂട്ടറുകളില്‍ remote beacon and loader capabilities നല്‍കുന്നു”.

Athena/Hera എന്ന് വിളിക്കുന്ന ഈ spyware ബാധിച്ച വിന്‍ഡോസ് കമ്പ്യൂട്ടറുകളുടെ പൂര്‍ണ്ണ നിയന്ത്രണം CIA ക്ക് ഏറ്റെടുക്കാന്‍ കഴിയും. പിന്നീട് ആ കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഡാറ്റ നശിപ്പിക്കാം, malicious സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാം, ഡാറ്റ മോഷ്ടിക്കാം, അത് CIA സെര്‍വ്വറിലേക്ക് അയച്ച് കൊടുക്കാം തുടങ്ങി എന്തും ചെയ്യാം.

ഈ ലീക്കിന്റെ കൂടെ Athena യുടെ മാന്വലും കൊടുത്തിട്ടുണ്ട്. അതില്‍ സാങ്കേതികവിദ്യയുടെ മുഖവുര, ഈ spyware എങ്ങനെ ഉപയോഗിക്കണം എന്നതിന്റെ വിവരണം ഒക്കെ കൊടുത്തിട്ടുണ്ട്. രണ്ട് ഭാഗങ്ങളാണിതിനുള്ളത്. പ്രധാപ്പെട്ടത്, Athena അത് XP മുതല്‍ Windows 10 വരെ ബാധിക്കുന്നു. രണ്ടാമത്തേത്, Hera. അത് Windows 8 മുതല്‍ Windows 10 വരെ ബാധിക്കുന്നു.

— സ്രോതസ്സ് thehackernews.com

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

← Back

Your message has been sent

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ