മദ്ധ്യപൂര്‍വ്വേഷ്യയിലെ ഭീകരവാദ രാഷ്ട്രമാണ് എന്ന് ഖത്തറിനെ പ്രസിഡന്റ് ട്രമ്പ് തുറന്ന് ചീത്തവിളിച്ചതിന് ശേഷം അദ്ദേഹത്തിന്റെ സര്‍ക്കാര്‍ $1200 കോടി ഡോളറിന്റെ F-15 യുദ്ധവിമാനങ്ങള്‍ ഖത്തറിന് നല്‍കാനുള്ള കരാറിലൊപ്പുവെച്ചു.
രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള “സുരക്ഷാ സഹകരണം” മെച്ചപ്പെടുത്താന്‍ ആണ് 39 യുദ്ധവിമാനങ്ങള്‍ നല്‍കുന്നതെന്ന് പെന്റഗണ്‍ ന്യായീകരിക്കുന്നു.
കഴിഞ്ഞ വെള്ളിയാഴ്ച “ദൌര്‍ഭാഗ്യകരമായി ഖത്തര്‍ ചരിത്രപരമായി ഭീകരവാദത്തിന് വന്‍തോതില്‍ ധനസഹായം നല്‍കിവരുന്നു” എന്നാണ് വൈറ്റ്‌ഹൌസില്‍ നടന്ന പത്രസമ്മേളനത്തില്‍ ട്രമ്പ് റിപ്പോര്‍ട്ടര്‍മാരോട് പറഞ്ഞത്. ആ രാജ്യത്തിനെതിരെ ശക്തമായ നടപടികളെടുക്കുമെന്നും പ്രസിഡന്റ് അന്ന് പറഞ്ഞിരുന്നു.
അമേരിക്കയുടെ ഒരു പ്രധാന സൈനിക താവളം നില്‍ക്കുന്നതും, വളരെ കാലമായി അമേരിക്കയുടെ സഖ്യരാജ്യമായി പ്രവര്‍ത്തിക്കുന്ന രാജ്യം ആണ് എണ്ണ സമ്പന്നമായ ഖത്തര്‍. ഇറാഖ്, സിറിയ, യെമന്‍ തുടങ്ങിയ രാജ്യങ്ങളില്‍ യുദ്ധം നടക്കുകയും Gulf Cooperation Council (GCC) അംഗരാജ്യങ്ങള്‍ തമ്മില്‍ നയതന്ത്രപ്രശ്നങ്ങള്‍ രൂക്ഷമാകുകയും ചെയ്യുന്നതിനിടയിലാണ് ഈ ആയുധവില്‍പ്പന നടക്കുന്നത്.
— സ്രോതസ്സ് commondreams.org
൧. $100 കോടി ഡോളറിലധികം വിലവരുന്ന ആയുധങ്ങളുടെ കടത്ത് സംബന്ധിച്ച പാളിച്ച അമേരിക്കന്‍ സൈന്യം സമ്മതിച്ചു
സത്യത്തില്‍, ഈ ഭീകരവാദം എന്ന് പറയുന്നത് എന്താണ്?
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.
അതു് ബിസിനസ്. ബിസിനസ് വേ രാഷ്ട്രീയം റെ.
സര്, അപ്പോള്‍ ഭീകരവാദികളുമായി ബിസിനസ് ചെയ്യുന്നവരും ഭീകരവാദികളല്ലേ?