ഒരു ദോഷമില്ലാത്ത പരീക്ഷണം തുടങ്ങിയ ഫ്ലോറിഡാ നിവാസിയായ 16 വയസുള്ള Kiera Wilmot ഇപ്പോള്‍ വലിയ ഭയപ്പാടിലാണ്. Bartow High School വിദ്യാര്‍ത്ഥിനിയെ വീട്ടില്‍ കിട്ടുന്ന രാസവസ്തുക്കളുപയോഗിച്ച് വെള്ളം നിറച്ച കുപ്പി പൊട്ടിച്ചതിന് പോലീസ് കഴിഞ്ഞ ആഴ്ച അറസ്റ്റ് ചെയ്തു. കുളിമുറി ശുദ്ധിയാക്കുന്ന ദ്രാവകവും അലൂമിനിയം പാളികളും ചേര്‍ത്ത് ചെറിയ പൊട്ടിത്തെറിയാണ് കുട്ടി ചെയ്തത്. അത്തരം നൂറുകണക്കിന് വീഡിയോകള്‍ യൂട്യൂബില്‍ ലഭ്യമാണ്. ശരിക്കും എന്താണ് സംഭവിക്കുന്നത് എന്ന് അറിയാന്‍ തനിക്ക് ജിജ്ഞാസയുണ്ടായി. അതിനാലാണ് പരീക്ഷണം നടത്തിയത് എന്നും കുട്ടി പറഞ്ഞു. എന്തായാലും കുട്ടിയെ സ്കൂളില്‍ നിന്ന് പുറത്താക്കുകയുണ്ടായി. നല്ല ഒരു വിദ്യാര്‍ത്ഥിനിയായിരുന്ന് അറിയപ്പെട്ടിരുന്ന കുട്ടിയായിരുന്നു.
— സ്രോതസ്സ് huffingtonpost.in
സ്റ്റാലിന്റെ റഷ്യയോ, ഹിറ്റലറുടെ ജര്‍മ്മനിയോ, സ്റ്റാസി രാഷ്ട്രമോ അല്ല ഇത്. സ്വാതന്ത്ര്യമേ നിനക്ക് നാണമില്ലേ?
wordpress.com നല്കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അവരുടെ വരുമാനം അതാണ്. നാം പണം അടച്ചാലേ അത് ഒഴുവാക്കാനാവൂ.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. പരസ്യങ്ങളെ ഒഴുവാക്കി, വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.