ലോഗൌട്ട് ചെയ്താലും ഫേസ്ബുക്ക് നിങ്ങളുടെ ബ്രൌസിങ് നിരീക്ഷിക്കുന്നു എന്ന കേസ് ജഡ്ജി തള്ളി. മറ്റ് വെബ് സൈറ്റുകളിലെ ഫേസ്ബുക്കിന്റെ “like” ബട്ടണ്‍ ഉപയോഗിച്ച് ഉപയോക്താക്കള്‍ സന്ദര്‍ശിക്കുന്ന വെബ് സൈറ്റുകളെ ഫേസ്ബുക്ക് നിരീക്ഷിക്കുന്നു എന്നായിരുന്നു പരാതി. അതായത് ഫേസ്ബുക്കിന് ഈ വിവരങ്ങള്‍ ഒത്തുവെച്ച് ഉപയോക്താവിന്റെ മൊത്തം ബ്രൌസിങ് ചരിത്രം നിര്‍മ്മിക്കാനാവും. ദേശീയ സംസ്ഥാന സ്വകാര്യത നിയമവും wiretapping നിയമവും ഫേസ്ബുക്ക് ലംഘിക്കുന്നു എന്ന് പരാതിക്കാര്‍ പറയുന്നു. എന്നാല്‍ അമേരിക്കയിലെ San Jose, California യിലെ ജില്ലാ ജഡ്ജി Edward Davila ഈ കേസ് തള്ളിക്കളഞ്ഞു. സ്വകാര്യതയെക്കുറിച്ചുള്ള യുക്തിപരമായ ഒരു പ്രതീക്ഷ വ്യക്തമാക്കാനും സാമ്പത്തിക ദ്രോഹമോ നഷ്ടമോ അനുഭവിച്ചു എന്ന് കാണിക്കാനും അവര്‍ പരാജയപ്പെട്ടതിനാലാണ് കേസ് തള്ളിയത്.
— സ്രോതസ്സ് theguardian.com
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.