ഓസ്കാര്‍ നാമനിര്‍ദ്ദേശം കിട്ടിയ നടനായ ജയിംസ് ക്രോംവെല്‍(James Cromwell) ഇന്ന് 4 p.m. ന് ന്യൂയോര്‍ക്കിലെ ജയിലിലേക്ക് പോകുന്നു. പ്രകൃതി വാതക നിലയത്തിനെതിരെ സമാധാനപരമായ സമരം നടത്തിയതിന് അദ്ദേഹത്തെ രണ്ടാഴ്ച ജയില്‍ ശിക്ഷക്ക് വിധിച്ചതിന്റെ ഫലമായാണിത്. താന്‍ നിരാഹാര സമരം തുടങ്ങുമെന്ന് ക്രോംവെല്‍ പറഞ്ഞു. Wawayanda, New York ല്‍ പണി നടക്കുന്ന 650 മെഗാവാട്ട് പ്രകൃതിവാതക നിലയത്തിനെതിരെ 2015 ഡിസംബറില്‍ നിര്‍മ്മാണ സ്ഥലത്തെ ഗതാഗതം തടസപ്പെടുത്തിയതിന് അദ്ദേഹം ഉള്‍പ്പടെ ആറു പേര്‍ക്കെതിരെ കേസെടുത്തിരുന്നു. അടുത്ത സംസ്ഥാനങ്ങളില്‍ പ്രാക്കിങ് നടത്തുന്നതിനും കാലാവസ്ഥാമാറ്റമുണ്ടാക്കുന്നതിനും ആ നിലയം പങ്കുവഹിക്കുന്നു എന്ന് പ്രതിഷേധക്കാര്‍ പറയുന്നു.
— സ്രോതസ്സ് democracynow.org
wordpress.com നല്കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അവരുടെ വരുമാനം അതാണ്. നാം പണം അടച്ചാലേ അത് ഒഴുവാക്കാനാവൂ.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. പരസ്യങ്ങളെ ഒഴുവാക്കി, വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.