പരിസ്ഥിതി പ്രവര്‍ത്തകരെ സംബന്ധിച്ചടത്തോളം 2016 ഏറ്റവും മാരകമായ വര്‍ഷം ആയിരുന്നു എന്ന് പുതിയ ഒരു റിപ്പോര്‍ട്ട് പറയുന്നു. ഓരോ ആഴ്ചയിലും ശരാശരി നാല് പേര്‍ വീതമായിരുന്നു അന്ന് കൊല്ലപ്പെട്ടുകൊണ്ടിരുന്നത്. Global Witness എന്ന ബ്രിട്ടണിലെ മനുഷ്യാവകാശ സംഘം പുറത്തുവിട്ട Defenders of the Earth എന്ന റിപ്പോര്‍ട്ട് ലോകം മൊത്തം കൊല്ലപ്പെട്ട 200 പരിസ്ഥിതി പ്രവര്‍ത്തകരുടെ പേരും സ്ഥലവും മറ്റ് വിവരങ്ങളും കൊടുത്തിരിക്കുന്നു. 2016 ല്‍ Brazil, Colombia, Philippines എന്നീ രാജ്യങ്ങള്‍ ഏറ്റവും കൂടുതല്‍ കൊലപാതകങ്ങള്‍ നടക്കുന്ന രാജ്യങ്ങളാണ്. ഹൊണ്ടുറസ് ആണ് പരിസ്ഥിതി പ്രവര്‍ത്തരെ സംബന്ധിച്ചടത്തോളം ദശാബ്ദങ്ങളായി ഏറ്റവും മാരകമായ രാജ്യം.
കഴിഞ്ഞ വര്‍ഷം ഏറ്റവും അപകടകരമായ രാജ്യം നികരാഗ്വ ആയിരുന്നു.. 11 പേര്‍ അന്ന് അവിടെ കൊല്ലപ്പെട്ടു. അതിലൊരാള്‍ ആദിവാസിയാണ്. അറ്റ്‌ലാന്റിക്കും പസഫിക്കും തമ്മില്‍ ബന്ധിപ്പിക്കുന്ന ഒരു കനാല്‍ നിര്‍മ്മിക്കാനുള്ള ഒരു കരാര്‍ 2013 ല്‍ നിക്വരാഗ്വ ചൈനയിലെ ഒരു കമ്പനിയുമായി ഒപ്പുവെച്ചു. അത് കാരണം 120,000 ആദിവസികള്‍ പുനരധിവാസത്തിന്റെ ഭീഷണിയിലാണ്.
— സ്രോതസ്സ് commondreams.org
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.