2015 ല്‍ ലോകം മൊത്തം ജനിതക മാറ്റം വരുത്തിയ വിളകള്‍ (GM) കൃഷി ചെയ്യുന്ന പാടത്തിന്റെ വലിപ്പം ആദ്യമായി കുറഞ്ഞു.
ഈ സാങ്കേതികവിദ്യയുടെ 20 വര്‍ഷത്തെ ആഗോള വാണിജ്യ ചരിത്രത്തില്‍ ആദ്യമായി GM ഉം GM അല്ലാത്തതും ആയ വിള കൃഷിയില്‍ 1% കുറവ് കാണപ്പെട്ടു. ഉല്‍പ്പന്ന വിലയിലെ കുറവാണ് ഇതിന് കാരണമെന്ന് International Service for the Acquisition of Agri-Biotech Applications (ISAAA) എന്ന GM വിളകളെ നിരീക്ഷിക്കുന്ന സംഘം പറയുന്നു.
എന്നാല്‍ പ്രധാന ജൈവസാങ്കേതികവിദ്യ കമ്പോളമായ അമേരിക്ക പോലുള്ള രാജ്യങ്ങള്‍ ഭാവിയില്‍ ഒരു വളര്‍ച്ചയും ഉണ്ടാകാത്ത വിധം സമ്പൂര്‍ണ്ണതയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു. ലോകത്ത് ഏറ്റവും അധികം ജനിതക മാറ്റം വരുത്തിയ വിളകള്‍ കൃഷിചെയ്യുന്നത് അമേരിക്കയിലാണ്.
മറ്റ് രാജ്യങ്ങളില്‍ വളര്‍ച്ചക്കുള്ള സാദ്ധ്യതയുണ്ടെന്ന് ISAAA പറയുന്നു. ആഗോള തലത്തില്‍ 10 കോടി ഹെക്റ്റര്‍ കൃഷി ചെയ്യാനുള്ള ശേഷിയുണ്ട്. അതില്‍ 6 കോടി ഏഷ്യയിലാണ്. GM വിളകളുടെ പൈപ്പ് ലൈന്‍ വളരുകയാണ്. 85 പുതിയ ഉല്‍പ്പന്നങ്ങളുടെ പാടത്തെ പരീക്ഷണം ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നു. CRISPR-Cas9 പോലുള്ള പ്രചാരം കൂടിയ gene-editing സാങ്കേതികവിദ്യ കാരണം കൂടുതല്‍ GM വിളകള്‍ വന്നുകൊണ്ടിരിക്കുകയാണ്.
— സ്രോതസ്സ് nature.com By Heidi Ledford
wordpress.com നല്കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അവരുടെ വരുമാനം അതാണ്. നാം പണം അടച്ചാലേ അത് ഒഴുവാക്കാനാവൂ.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. പരസ്യങ്ങളെ ഒഴുവാക്കി, വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.