ഉന്നത ജൂതനില്‍ നിന്ന് പാലസ്തീന്‍ അവകാശത്തിനായുള്ള സന്നദ്ധ പ്രവര്‍ത്തകനിലേക്ക്

ജനറലിന്റെ മകന്‍

മീകോ പെലെഡ്(Miko Peled) ഇസ്രായേലിലെ സാമൂഹ്യപ്രവര്‍ത്തകനും, എഴുത്തുകാരനും, മുമ്പത്തെ പട്ടാളക്കാരനും ആണ്. ഇസ്രായേലിലെ ഏറ്റവും പ്രസിദ്ധനായ ജനറലിന്റെ മകനാണ് അദ്ദേഹം. പ്രധാനപ്പെട്ട ഒരു സയണിസ്റ്റ് കുടുബത്തില്‍ ജനിച്ച ആദ്ദേഹം ജറുസലേമിലാണ് വളര്‍ന്നത്. Israeli Declaration of Independence ല്‍ ഒപ്പുവെച്ച ആളാണ് അദ്ദേഹത്തിന്റെ മുത്തച്ഛനായ Avraham Katsnelson. 1948 ലെ യുദ്ധത്തില്‍ പങ്കെടുത്തതും 1967 ലെ യുദ്ധത്തില്‍ ഒരു ജനറലായും പ്രവര്‍ത്തിച്ച ആളുമാണ് അദ്ദേഹത്തിന്റെ അച്ഛന്‍ Matti Peled. അദ്ദേഹത്തിന്റെ അച്ഛന്‍ പിന്നീട് സമാധാന പ്രവര്‍ത്തനായി മാറി. രണ്ട് രാഷ്ട്രത്തിനായി PLO യുമായി ചര്‍ച്ചകള്‍ നടത്തണം എന്ന ആവശ്യത്തിന്റെ വക്താവായിരുന്നു അദ്ദേഹം.

മൈകോ ആദ്യം അദ്ദേഹത്തിന്റെ പിതാവിന്റെ കാലടികളാണ് പിന്‍തുടര്‍ന്നത്. ഹൈസ്കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞ ശേഷം ഇസ്രായേലിന്റെ പ്രത്യേക സേനയില്‍ ചേര്‍ന്നു, red beret സമ്പാദിച്ചു. എന്നാല്‍ പിന്നീട് തന്റെ തീരുമാനത്തില്‍ പശ്ചാത്തപിക്കുകയുണ്ടായി. താമസിയാതെ തന്നെ അദ്ദേഹം തന്റെ സ്ഥാനം അടിയറവ് വെച്ചു. ഒരു medic ആയി. 1982 ലെ ലെബനോന്‍ കൈയ്യേറ്റത്തെക്കുറിച്ച് ചര്‍ച്ചചെയ്ത് തന്റെ service pin വലിച്ചെറിഞ്ഞു. General’s Son: Journey of An Israeli in Palestine എന്ന ഒരു പുസ്തകം അദ്ദേഹം എഴുതിയിട്ടുണ്ട്. അത് ഒരു പ്രതികരണമായി ഇലാന്‍ പാപ്പേ (Ilan Pappé) എഴുതി, “out of personal pain and sober reaction on the past comes this powerful narrative of transformation, empowerment and commitment”. ഇസ്രായേല്‍ പാലസ്തീന്‍ പ്രശ്നത്തെക്കുറിച്ചുള്ള പുസ്തകങ്ങള്‍ പ്രതീക്ഷ നല്‍കുന്ന ഒന്നാണ് മൈകോയുടെ പുസ്തകം എന്ന് ആലിസ് വാക്കര്‍ (Alice Walker) ആമുഖമായി എഴുതി.

മീകോ പെലെഡ് സംസാരിക്കുന്നു:

തുടക്കത്തില്‍ വളരേധികം അഭിമാനത്തിന്റെ ബോധമായിരുന്നു ഉണ്ടായിരുന്നത്. കാരണം ഞാന്‍ വളരുന്ന സമയത്ത് എവിടെയെല്ലാം നോക്കിയാലും അത് എന്റെ അച്ഛനാവാം, മറ്റ് കുടുംബാംഗങ്ങളാവും അവരെല്ലാം ആ ശ്രമത്തിന്റെ ഭാഗമായിരുന്നു. ഇസ്രായേല്‍ രാഷ്ട്രം സ്ഥാപിക്കാന്‍, ഇസ്രായേല്‍ സൈന്യത്തെ രൂപീകരിക്കാന്‍, 1948ലെ സ്വാതന്ത്ര്യത്തിനായ യുദ്ധത്തില്‍ യുദ്ധം ചെയ്യ്തത്, അതിനെ ഞങ്ങളങ്ങനെയാണ് വിളിക്കുന്നത്, ഇതിലെല്ലാം എന്റെ കുടുംബത്തിലെ ധാരാളം ആളുകള്‍ ഇസ്രായേല്‍ രാഷ്ട്രത്തെ സ്വാധീനിക്കത്തക്ക തരത്തിലുള്ള സ്ഥാനങ്ങള്‍ വഹിച്ചവരാണ്. അതുകൊണ്ട് അവിടെ ഒരു വലിയ അഭിമാനത്തിന്റെ ബോധമുണ്ടായിരുന്നു

പിന്നീട് എന്റെ അച്ഛന്‍ സൈന്യത്തില്‍ നിന്ന് വിരമിച്ചു. പാലസ്തീന്‍കാരുമായി നാം സമാധാനത്തിലാകണം എന്ന് ഇസ്രേയിലികളെ ബോധ്യപ്പെടുത്താനുള്ള യാത്ര തുടങ്ങി. പടിഞ്ഞാറെ കരയും, ഗാസയും ഏറ്റെടുത്ത ശേഷം ഇസ്രായേല്‍ ഭൂമി പൂര്‍ണ്ണമായും കൈയ്യടക്കിയ ശേഷം അദ്ദേഹം പറഞ്ഞു, ഇസ്രായേല്‍ ഭൂമിയുടെ ഒരു ഭാഗം വിട്ടുകൊടുക്കേണ്ടതായുണ്ട്. അവിടെ മറ്റൊരു രാജ്യം നിലനില്‍ക്കുന്നു എന്ന് നാം തിരിച്ചറിയണം. അത് പാലസ്തീന്‍ കാരാണ്. നാം അവസാനമായി അവരുമായി സമാധാനത്തില്‍ ജീവിക്കാന്‍ അവരുമായി വിട്ടുവീഴ്‌ച ചെയ്യണം.

അദ്ദേഹം വിരമിക്കുമ്പോള്‍ എനിക്ക് 5 ഓ 6 ഓ വയസ് പ്രായം വരും.

അവര്‍ ഇസ്രായേലിന്റെ അറബികളാണെന്ന് നമുക്കറിയാം. ഇസ്രായേലിനകത്ത് ജീവിക്കുന്ന അറബികളാണോ അവര്‍? എന്റെ അച്ഛന്‍ പെട്ടെന്ന്, 70കളുടെ തുടക്കത്തില്‍, പാലസ്തീനികള്‍ എന്ന് പറയുന്ന ആളുകളെക്കുറിച്ച് സംസാരിച്ച് തുടങ്ങി. ഈ ആള്‍ക്കാരെ പാലസ്തീനികള്‍ എന്നാണ് വിളിക്കുന്നത് എന്ന് അന്ന് ഞങ്ങള്‍ പഠിച്ചു. അന്നാണ് ഞാന്‍ ആദ്യമായി ആ വാക്ക് കേള്‍ക്കുന്നത്. മിക്ക ഇസ്രായേലികള്‍ക്കും അങ്ങനെയായിരുന്നു. ഇസ്രായേലികള്‍ക്ക് ആ വാക്ക് ഇഷ്ടപ്പെട്ടില്ല. അതുകൊണ്ടാണ് ഇപ്പോഴും ധാരാളം ഇസ്രായേലികള്‍ അവരെ ഇസ്രായേലിലെ അറബികള്‍ എന്ന് വിളിക്കുന്നത്. കാരണം ഇസ്രായേല്‍ എന്ന രാഷ്ടം രൂപീകരിക്കുന്നതിന് മുമ്പ് അതിനെ വിളിച്ചിരുന്നത് പാലസ്തീന്‍ എന്നായിരുന്നു എന്ന കാര്യം മിക്കവര്‍ക്കും അറിയാം. എന്തിന് ഹീബ്രുവില്‍ പോലും അവര്‍ പാലസ്തീന എന്നാണ് പറയുന്നത്. എന്റെ മാതാപിതാക്കളുടെ ജനന സര്‍ട്ടിഫിക്കേറ്റിലും ആദ്യത്തെ ID കാര്‍ഡിലും പാസ്പോര്‍ട്ടിലുമൊക്കെ പറയുന്നത് അവര്‍ പാലസ്തീനില്‍ ജനിച്ചു എന്നാണ്. അതുകൊണ്ട് പാലസ്തീന്‍കാരെ പാലസ്തീന്‍കാരെന്ന് വിളിക്കുന്നത് അവര്‍ക്ക് ആ ഭൂമിയില്‍ ഒരു ബന്ധമുണ്ടെന്നും അത് ഇസ്രായേല്‍ രൂപീകരിക്കുന്നതിന് മുമ്പു മുതലേയുള്ളതാണെന്നും അര്‍ത്ഥമാക്കുന്നു. ഞങ്ങള്‍ക്ക് അതിഷ്ടമല്ല. അത് അറിയപ്പെടാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. അതുകൊണ്ട് അവരെ ആരും അങ്ങനെ വിളിക്കുന്നില്ല.

പെട്ടെന്ന് എന്റെ അച്ഛന്‍ അത് സംസാരിച്ച് തുടങ്ങി. പിന്നെ കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കിക്കൊണ്ട് അദ്ദേഹം ഇസ്രായേല്‍ Palestine Liberation Organization നുമായി ചര്‍ച്ചകള്‍ നടത്തണമെന്ന് ആവശ്യപ്പെട്ടു. PLO യെ ചെകുത്താനേക്കാള്‍ മോശമായാണ് കണക്കാക്കിയിരുന്നത്. നാസികളെ പോലുള്ള കൊലയാളികളും ഭീകരവാദികളുമായി അവരെ കണക്കാക്കപ്പെട്ടിരുന്നു. അടുത്ത കാലത്ത് വിരമിക്കപ്പെട്ട ഒരു ജനറല്‍ അതും Olympus ന്റെ ദൈവങ്ങളുടെ തലമുറയില്‍ പെട്ട ജനറലെന്ന് കണക്കാക്കപ്പെട്ടിരുന്ന ഒരാളാങ്ങനെ ഇതൊക്കെ പറയുന്നു? 1948 ല്‍ അവര്‍ ചെറുപ്പക്കാരായ സൈനിക ഉദ്യോഗസ്ഥരായിരുന്നു. 67 ല്‍ അവര്‍ ജനറലുകളായിരുന്നു. അത് രണ്ടും വളരെ പ്രധാനപ്പെട്ട രണ്ട് യുദ്ധങ്ങളായിരുന്നു. പല രീതിയിലും ഏറ്റവും heroic. 67 ലെ യുദ്ധം കഴിഞ്ഞ് ഉടന്‍ തന്നെ അദ്ദേഹം തിരിഞ്ഞ് നിന്ന് ഈ ആളുകളോട് നമ്മള്‍ സംസാരിക്കണം എന്ന് പറഞ്ഞു. നമ്മേ കൊല്ലാന്‍ വരുന്ന ഈ ഭീകരവാദികളോടോ?

ഞാന്‍ ഇതെല്ലാം കേട്ടുകൊണ്ട് വളരുകയായിരുന്നു. ഇങ്ങനെയൊക്കെ പറയുന്ന ജനറല്‍ ആയ എന്റെ അച്ഛനെക്കുറിച്ചുള്ള അനുഭവം ഇപ്പോഴും എനിക്കുണ്ട്.

അറബി പ്രേമി. നീഗ്രോ പ്രേമി എന്ന് വിളിക്കുന്നത് പോലെയാണ് അത്. നിങ്ങള്‍ ഒരു അറബി പ്രേമി എന്നത് ഭീകരമായ ഒരു കാര്യമാണ്. നിന്റെ അച്ഛന്‍ അറബി പ്രേമിയാണ്. പിന്നീട് ആളുകള്‍ രാജ്യദ്രോഹി traitor എന്ന് വിളിക്കുന്നത് കേട്ടു. അവര്‍ എന്താണ് പറയുന്നത്? അദ്ദേഹം എന്താണ് ചെയ്തത്, അദ്ദേഹം ആരാണ് എന്നൊക്കെ ഇവര്‍ക്കറിയില്ലേ?

അവര്‍ വിഢികളാണെന്നാണ് എനിക്ക് തോന്നുന്നത്. സ്കൂളിലെ ഒരു കുട്ടിയേ പോലെ ഞാന്‍ വാദിക്കുകയാണ്. ശാരീരികമായ ഞാന്‍ ആക്രമിക്കപ്പെട്ടില്ല. എന്നാല്‍ നിനക്ക് എങ്ങനെ ഇത് പറയാനാവുന്നു എന്ന് സംഘങ്ങള്‍ ഭീഷണിപ്പെടുത്തുമായിരുന്നു. അവര്‍ ഭീകരവാദികളാണ്, അവര്‍ അറബികളാണ് എന്ന് നിനക്കറിയില്ലേ? അറബി പ്രേമി തുടങ്ങിയ വിളികളും. കൂടുതലും എന്റെ അച്ഛനെക്കുറിച്ചാവും. അത് വിചിത്രമായിരുന്നു. എന്നാല്‍ എന്റെ അച്ഛന്‍ ശരിയാണ് എന്നതില്‍ എനിക്കൊരു സംശയവുമില്ലായിരുന്നു. അച്ഛനോട് എനിക്ക് ദേഷ്യം തോന്നിയിരുന്നില്ല. അദ്ദേഹം ശരിയാണെന്നും മറ്റുള്ളവര്‍ തെറ്റാണ് എന്നും ഞാന്‍ കരുതി. അങ്ങനെ ഞാന്‍ ഒരു ന്യൂനപക്ഷമായി ആണ് വളര്‍ന്നത്. വളരെ ചെറുപ്പത്തില്‍ തന്നെ അത് ശീലമായി.

എന്റെ അമ്മക്ക് ദുഖമായി. കാരണം അവര്‍ അദ്ദേഹത്തിനോട് യോജിച്ചു. ഒരു സമയത്ത് സുഹൃത്തുക്കള്‍ ഒത്തുചേരലുകളില്‍ ക്ഷണിക്കുന്നില്ല എന്ന കാര്യമമാണ് അവരെ ദുഖിതയാക്കിയത്. അവര്‍ രണ്ട് പേരും ബഹിഷ്‌കൃതരായി. ഞാന്‍ അതിനെക്കുറിച്ച് പുസ്തകത്തില്‍ പറയുന്നുണ്ട്. ഞങ്ങളുടെ എല്ലാ സുഹൃത്തുക്കളും ഒരു വീട്ടില്‍ ഒത്തുചേരുന്നതായും തങ്ങളെ അതിന് ക്ഷണിച്ചില്ല എന്നും അമ്മ പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. അങ്ങനെ അവര്‍ ശരിക്കും ബഹിഷ്‌കൃതരായി. അദ്ദേഹം PLO യെക്കുറിച്ച് കൂടുതല്‍ പറഞ്ഞുകൊണ്ടിരുന്നു. പിന്നീട് PLO യുടെ യോഗങ്ങളില്‍ അദ്ദേഹം പോയി തുടങ്ങി. രഹസ്യമായാണെങ്കിലും അത് പുറത്തായി. മുമ്പ് എന്റെ അച്ഛന്‍ പ്രധാന സ്ഥാനങ്ങള്‍ വഹിച്ചിരുന്ന ധാരാളം ഇസ്രായേലി സയണിസ്റ്റുകളുമായി യോഗം ചേരാറുണ്ടായിരുന്നു. ഇപ്പോള്‍ വിപരീതാഭിപ്രായക്കാര്‍ ആയെങ്കിലും ഇസ്രായേല്‍ രാഷ്ട്രത്തിന്റെ പൂര്‍ണ്ണ പിന്‍തുണക്കാരാണവര്‍. അവരെ സംബന്ധിച്ചടത്തോളം PLO അംഗങ്ങളുമായി യോഗം ചേരുക എന്നാല്‍ നമ്മേ കൊല്ലാന്‍ വരുന്ന ഭീകരവാദികളുമായി യോഗം ചേരുക എന്നതാണ് അര്‍ത്ഥം.

എന്റെ അമ്മക്കും മാതാപിതാക്കള്‍ക്കും സാമൂഹ്യമായി ഇത് കൂടുതല്‍ കൂടുതല്‍ പ്രശ്നമായിക്കൊണ്ടിരുന്നു. രാഷ്ട്രീയമായല്ല. നാലുകുട്ടികളില്‍ നാലാമനായിരുന്നു ഞാന്‍.

എന്റെ മുതിര്‍ന്ന സഹോദരന്‍ ഇസ്രായേലില്‍ ഇടതുപക്ഷത്ത് സജീവമായി പ്രവര്‍ത്തിച്ചു. എന്റെ രണ്ട് സഹോദരിമാര്‍ പ്രവര്‍ത്തനങ്ങളിലൊന്നും ഇടപെട്ടില്ല ആ കാലത്ത്. എന്നാല്‍ ഇത് എല്ലാവരേയും ബാധിച്ചിരുന്നു. എന്റെ അച്ഛന്‍ വളരെ വിശ്വാസ്യമായിരുന്നു. അദ്ദേഹം ഒരു മിടുക്കനായിരുന്നു. അദ്ദേഹം ഗൃഹപാഠം ശരിക്ക് ചെയ്തു. അദ്ദേഹം യാഥാര്‍ത്ഥ്യങ്ങള്‍ നിരത്തുമ്പോള്‍ നിങ്ങള്‍ക്ക് ഒന്നും പറയാനുണ്ടാവില്ല. കാരണം അദ്ദേഹം അദ്ദേഹത്തിന്റെ ഗവേഷണം നടത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ അവകാശവാദം വളരെ ലളിതമാണ്. ഒരുതരത്തിലുള്ള ഒത്തുതീര്‍പ്പിന് നിങ്ങള്‍ തയ്യാറായില്ലെങ്കില്‍, ഗാസ, പടിഞ്ഞാറെക്കര എന്നീ ഇസ്രായേല്‍ രാജ്യത്തെ ചെറിയ സ്ഥലങ്ങളില്‍ പാലസ്തീന്‍കാര്‍ക്ക് സ്വയം നിര്‍ണ്ണയത്തിനുള്ള അവകാശം നല്‍കിയില്ലെങ്കില്‍, 50-60 വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ ജനാധിപത്യപരമല്ലാത്ത രണ്ട് രാഷ്ട്രം എന്ന ഫലമാണുണ്ടാകുക.

അദ്ദേഹവും അദ്ദേഹത്തിന്റെ തലമുറയും യുദ്ധം ചെയ്ത ജൂത ജനാധിപത്യം എന്ന ആശയം പൂര്‍ണ്ണമായും നഷ്ടപ്പെട്ടു. കാരണം നാം രണ്ട് രാഷ്ട്രമാകാന്‍ പോകുകയാണ്. നമുക്ക് ഭീകരവാദത്തെ ചെറുക്കണം. കാരണം ആളുകള്‍ പ്രതിരോധിക്കുകയാണ്. ആളുകള്‍ പ്രതിരോധിക്കുമ്പോള്‍ അതിനെ ഭീകരവാദം എന്ന് വിളിക്കുന്നു. അതുകൊണ്ട് ഇസ്രായേല്‍ സൈന്യത്തിന് മൊത്തം വിഭവങ്ങളുമുപയോഗിച്ച് പ്രതിരോധത്തിനെതിരെ യുദ്ധം ചെയ്യണം. അവസാനം നമുക്ക് ജൂതരാഷ്ട്രം ഉണ്ടാകില്ല.

— സ്രോതസ്സ് therealnews.com

***

ഈ പ്രശ്നങ്ങള്‍ നടക്കുന്ന നാട്ടിലെ ജനങ്ങള്‍ ആ പ്രശ്നങ്ങള്‍ക്കെതിരെ സമാധാനപരമായി പ്രതികരിക്കുന്നുണ്ട്. അവര്‍ അത് ചെയ്തോളും. അക്രമി രാജ്യത്തില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങളും സേവനങ്ങളും ബഹിഷ്കരിക്കുക, കാര്യങ്ങള്‍ അറിഞ്ഞിരിക്കുക എന്നതിനപ്പുറം നമുക്കതില്‍ ഒന്നും ചെയ്യാനില്ല. അതുപോലെ നാം പ്രവര്‍ത്തിക്കുന്ന മണ്ഡലത്തില്‍ ഈ അക്രമി രാജ്യത്തിന്റെ പോലുള്ള സ്വഭാവം ഉണ്ടാകാതിരിക്കാന്‍ ശ്രമിക്കുകയും വേണം.

എന്നാല്‍ ഈ വിവരങ്ങള്‍ കാരണം താങ്കള്‍ക്ക് തീവൃദേഷ്യമോ അക്രമണ പ്രതികാര താല്‍പ്പര്യമോ തൊന്നുണ്ടെങ്കില്‍ താങ്കള്‍ തീര്‍ച്ചയായും ഒരു കൌണ്‍സിലിങ്ങിന് പോകേണ്ടതാണ്. കാരണം, അല്ലെങ്കില്‍ താങ്കള്‍ ഏതോ തീവൃവാദിയുടെ ഉപകരണമായി മാറുകയും, മൊത്തം ജനങ്ങള്‍ക്കും ഒരു ഭാരമാകുകയും, യഥാര്‍ത്ഥ പ്രശ്നങ്ങളില്‍ നിന്ന് ജനശ്രദ്ധയെ മാറ്റുന്ന സാമ്രാജ്യത്വത്തിന്റെ കൂലിപ്പണിക്കാരനാകുകയും ചെയ്യും. വിവേകമാണ് നമുക്ക് വേണ്ടത്. സമാധാനപരമായ പ്രവര്‍ത്തികളേ വിജയിക്കൂ.

അതുപോലെ ഈ ജനങ്ങളുടെ കഷ്ടപ്പടിനെ പോസ്റ്ററായി ഉപയോഗിച്ച് മറ്റുള്ളവരുടെ അനുകമ്പ പിടിച്ചെടുക്കാന്‍ മതസംഘടനകള്‍ ശ്രമിക്കാറുണ്ട്. ആരോടും അനുകമ്പയോ സ്നേഹമോ കാണിക്കേണ്ട കാര്യമില്ല, പ്രത്യേകിച്ച് മതവിശ്വാസികളോട്. അവരെ വിശ്വാസത്തില്‍ നിന്നും മതത്തില്‍ നിന്നും മോചിപ്പിക്കുകയാണ് വേണ്ടത്. നിങ്ങളുടെ പ്രതികാരവാഞ്ഛ കൊണ്ടോ ദീനാനുകമ്പകൊണ്ടോ പരിഹരിക്കാവുന്ന പ്രശ്നങ്ങളല്ല ഇതൊന്നും. അവരുടെ പിടിയില്‍ പെടാതിരിക്കാന്‍ പ്രത്യേകം സൂക്ഷിക്കുക.

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


wordpress.com നല്‍കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അവരുടെ വരുമാനം അതാണ്. നമുക്ക് ഒന്നും കിട്ടില്ല. നാം പണം അടച്ചാലേ അത് ഒഴുവാക്കാനാവൂ.

ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )