അമേരിക്കയുടെ പിന്‍തുണയോടെ നടത്തിയ 1953 ലെ ഇറാന്‍ അട്ടിമറിയുടെ ഔദ്യോഗിക ചരിത്രം State Department നിശബ്ദമായി പ്രസിദ്ധപ്പെടുത്തി. രാജ്യത്തെ ഇസ്ലാമിക വിപ്ലവത്തിലേക്ക് നയിച്ചതും പടിഞ്ഞാറന്‍ രാജ്യങ്ങളുമായി ശത്രുതക്ക് എത്തിച്ചതുമായ പദ്ധതിയെക്കുറിച്ചുള്ള പുതിയ സൂചന നല്‍കുന്നതാണ് ഈ രേഖകള്‍. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രി മുഹമ്മദ് മൊസാദഖ് സര്‍ക്കാരിനെ മറിച്ചിട്ട്, ഷായുടെ ഭരണത്തിന് അടിത്തറയിട്ട അട്ടിമറിയില്‍ CIAയുടെ പങ്ക് 1989 ല്‍ State Department പുറത്തുവിട്ട ആദ്യത്തെ സംഗ്രഹത്തില്‍ നിന്ന് എല്ലാവര്‍ക്കും വ്യക്തമായതാണ്. എന്നാല്‍ അമേരിക്കയുടെ പങ്കാളിത്തം റിപ്പോര്‍ട്ടില്‍ നിന്ന് തുടച്ചുനീക്കിയിരുന്നതില്‍ ചരിത്രകാരന്‍മാര്‍ അതിനെ ഒരു കള്ളം എന്നായിരുന്നു വിശേഷിപ്പിച്ചിരുന്നത്. ഈ മാസം പ്രസിദ്ധീകരിച്ച രേഖകള്‍ പ്രകാരം കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാക്കുന്നതാണ്. കമ്യൂണിസത്തിന്റെ പ്രചാരവും, മൊസാദഖ് ദേശസാല്‍ക്കരിച്ച ഇറാന്റെ എണ്ണ വ്യവസായത്തില്‍ പ്രവേശിക്കാനുള്ള ബ്രിട്ടീഷുകാരുടെ ആഗ്രഹവും അമേരിക്കക്കാരെ ഭയപ്പെടുത്തി എന്ന് അതില്‍ പറയുന്നു.
State Department report: https://history.state.gov/historicaldocuments/frus1951-54Iran
— സ്രോതസ്സ് apnews.com
wordpress.com നല്കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അവരുടെ വരുമാനം അതാണ്. നാം പണം അടച്ചാലേ അത് ഒഴുവാക്കാനാവൂ.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. പരസ്യങ്ങളെ ഒഴുവാക്കി, വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.