നാസികള്‍ക്കെതിരെ പ്രതിഷേധ ജാഥ നടത്തിയ ഒരാള്‍ അമേരിക്കയില്‍ കൊല്ലപ്പെട്ടു

വെര്‍ജീനിയയിലെ ഷാര്‍ലറ്റ്‌വില്ലില്‍(Charlottesville) കൂ ക്ലക്സ് ക്ലാന്‍(Ku Klux Klan) റാലിക്കിടയില്‍ സവര്‍ണ്ണാധിപത്യക്കാര്‍(white supremacist) ഒരാളെ കൊല്ലുകയും ഡസന്‍കണക്കിനാളുകളെ പരിക്കേല്‍പ്പിക്കുകയും ചെയ്തു. വെള്ളിയാഴ്ച രാത്രിയിലാണ് സവര്‍ണ്ണാധിപത്യക്കാര്‍ അക്രമം അഴിച്ചുവിട്ടത്. “Unite the Right” എന്ന പേരിലെ റാലിക്ക് വേണ്ടി ആയിരക്കണക്കിന് നിയോ-നാസികള്‍, KKK അംഗങ്ങള്‍, ധാരാളം വെള്ളക്കാരായ ദേശീയവാദികള്‍ ഷാര്‍ലറ്റ്‌വില്ലില്‍ എത്തിച്ചേര്‍ന്നു. University of Virginia യുടെ കാമ്പസില്‍ വെള്ളക്കാരായ സ്ത്രീ പുരുഷന്‍മാര്‍ പന്തം കൊളുത്തി പ്രകടനം നടത്തി.

ഇതിനെതിരെ മതാചാര്യന്മാര്‍, വിദ്യാര്‍ത്ഥികള്‍, Black Lives Matter അംഗങ്ങള്‍, antifa എന്ന് വിളിക്കുന്ന ഫാസിസ്റ്റ് വിരുദ്ധ പ്രസ്ഥാന അംഗങ്ങള്‍ ഉള്‍പ്പെട്ട ആയിരക്കണക്കിനാളുകള്‍ പ്രതിഷേധ ജാഥകളും സംഘടിപ്പിച്ചു.

ശനിയാഴ്ച രാവിലെ Confederate General Robert E. Lee യുടെ പ്രതിമ നിലകൊള്ളുന്ന അടുത്ത കാലത്ത് പേര് മാറ്റിയ Emancipation Park ലേക്ക് ആയിരക്കണക്കിന് സവര്‍ണ്ണാധിപത്യക്കാര്‍ ജാഥ നടത്തി. ധാരാളം പേര്‍ പടച്ചട്ടകളും, തോക്കുകളും, നാസികളുടെ കൊടികളും ഏന്തിയിരുന്നു. അതിനെതിരെ പ്രതിഷേധ ജാഥയും ഉണ്ടായി.

സംഘര്‍ഷം ഉണ്ടായിട്ടും പോലീസ് ഈ സമയത്ത് നിഷ്ക്രിയമായി നിന്നു.

ഒരു മണി കഴിഞ്ഞ് James Alex Fields എന്ന സവര്‍ണ്ണാധിപത്യക്കാരന്‍ പ്രതിഷേധ ജാഥക്കാരിലേക്ക് തന്റെ കാറ് ഓടിച്ച് ഇടിച്ച് കയറ്റി. ധാരാളം പേര്‍ ഈ പ്രവര്‍ത്തിയെ ഭീകരവാദം എന്ന് വിശേഷിപ്പിച്ചു.

ഈ ആക്രമണത്തില്‍ തദ്ദേശവാസിയായ Heather Heyer കൊല്ലപ്പെട്ടു. 19 പേര്‍ക്ക് പരിക്കേറ്റു. പൌരാവകാശത്തിനായി സാമൂഹ്യ മാധ്യമങ്ങളില്‍ സംസാരിക്കുന്നതില്‍ പ്രസിദ്ധയായിരുന്നു കൊല്ലപ്പെട്ട ഹീതര്‍ ഹെയേര്‍. “If you’re not outraged, you’re not paying attention” എന്നാണ് അവര്‍ അടുത്തകാലത്തെഴുതിയത്. തന്റെ മകള്‍ എക്കാലവും “passion for fairness, passion for equality, passion for justice” ന് വേണ്ടി നിലകൊണ്ടവളാണെന്ന് NBC News നോട് ഹീതര്‍ ഹെയേറിന്റെ അമ്മ Susan Bro പറഞ്ഞു.

— സ്രോതസ്സ് democracynow.org 2017-08-15


wordpress.com നല്‍കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അവരുടെ വരുമാനം അതാണ്. നാം പണം അടച്ചാലേ അത് ഒഴുവാക്കാനാവൂ.

ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. പരസ്യങ്ങളെ ഒഴുവാക്കി, വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s