എന്താണ് വിദ്വേഷ പ്രസംഗം?

അത് തിരിച്ചറിയാന്‍ വലിയ വിഷമമൊന്നുമില്ല.

ജാതി, നരവംശം, ലിംഗം, മതം തുടങ്ങിയ ചില പാരമ്പര്യമായ സ്വഭാവങ്ങളുടെ പേരില്‍ വെറുപ്പ് പ്രസംഗം ഒരു കൂട്ടം ആളുകളെ ആക്ഷേപിക്കുക, കൊച്ചാക്കുക, മനുഷ്യരല്ലാതായി കാണുക ഒക്കെ ചെയ്യും.

വളരേധികം മോശമായ ചില സവിശേഷതകള്‍ ആ വര്‍ഗ്ഗത്തിലെ അംഗങ്ങളായ ആളുകളില്‍ അന്തര്‍ലീനമായ വെറുപ്പ് പ്രസംഗം ആരോപിക്കും. അധാര്‍മ്മികത, മണ്ടത്തരം, കുറ്റകൃത്യം, ദേശസ്നേഹമില്ലായ്മ, മടി, വിശ്വാസ്യതയില്ലാത്തത്, അത്യാര്‍ത്തി, അവരുടെ “പ്രകൃതിദത്തമായ മേലധികാരിയെ” ഭരിക്കാനുള്ള ശ്രമം എന്നിവ സവിശേഷമായ ഉദാഹരണം ആണ്.

അപകീര്‍ത്തിപ്പെടുത്തലിന്റെ മാര്‍ഗ്ഗങ്ങളില്‍ ഇവ ഉള്‍പ്പെടുന്നു:

  • പ്രധാനപ്പെട്ട അനുകരിക്കപ്പെടുന്ന മാതൃകകള്‍ — അതായത് മാധ്യമങ്ങളിലൂടെ ക്ഷോഭജനകമായി പ്രചരിപ്പിച്ച അങ്ങേയറ്റം അപൂര്‍വ്വവും അങ്ങേയറ്റം വൃത്തികെട്ട വ്യക്തിപരമായ ഉദാഹരണങ്ങള്‍ എടുത്ത് ആ വര്‍ഗ്ഗത്തിന്റെ മൊത്തം സ്വഭാവമായി വരുത്തിത്തീര്‍ക്കല്‍. ഉദാഹരണത്തിന് ലാറ്റിനോകളിലും മുസ്ലീങ്ങളിലും ട്രമ്പ് നടത്തിയ വംശീയ ആക്രമണം. അവരെയെല്ലാം വാര്‍പ്പ് മാതൃകകളിലാക്കാനുള്ള ശ്രമം, ചില വ്യക്തിപരമായ അവസ്ഥകളെ മൊത്തം വര്‍ഗ്ഗത്തിലെ മുഴുവനാളുകളേയും മേല്‍ ആരോപിച്ച് കളങ്കപ്പെടുത്തുക.
  • എതിര്‍ വര്‍ഗ്ഗത്തിന്റെ ഇല്ലാത്ത ഗുണങ്ങള്‍ പ്രശംസിക്കുക. അപകീര്‍ത്തിപ്പെട്ട വംശത്തിന് ആ ഗുണങ്ങള്‍ ഇല്ല എന്ന് സൂചിപ്പിക്കുക.
    ഉദാഹരണത്തിന് സംസ്കാരത്തിന്റെ ഉന്നമനത്തിന്റെ ഉത്തരവാദികള്‍ വെള്ളക്കാരാണ് എന്ന തെറ്റായ അവകാശവാദം വെള്ളക്കാര്‍ വംശീയ വലത്പക്ഷം ഉന്നയിക്കും.
    വെള്ളക്കാരലത്തവരുടെ വിപുലമായ സംഭവാനകളേയും മുന്നേറ്റങ്ങളേയും ഇത് ബോധപൂര്‍വ്വം മറച്ചുവെക്കുന്നു. വെള്ളക്കാരല്ലാത്തവരുടെ മനുഷ്യര്‍ എന്ന സ്ഥാനം പോലും ഇല്ലാതാക്കാനാണിത്.
  • കപടമായ ധാരണയില്‍ അടിസ്ഥാനമായ രൂപകാലങ്കാരം: “വെള്ളക്കാരാണ് കൂടുതല്‍ പരിണമിച്ചത്” — വംശീയവാദി വലത്പക്ഷത്തിന്റെ ഒരു സര്‍വ്വേയില്‍ നിന്ന്. പരിണാമം എന്നതിന്റെ തെറ്റായ മനസിലാക്കല്‍ ശ്രദ്ധിക്കുക. പരിണാമപരമായ ശ്രേണിയില്‍ വെള്ളക്കാരല്ലാത്തവര്‍ താഴ്ന്ന നിലയിലുള്ളവരാണ് എന്നാണ് ആ വാചകം നിര്‍ദ്ദേശിക്കുന്നത്. അതായത് അവര്‍ മൃഗങ്ങളെ പോലെയാണെന്ന്.
  • വെറുപ്പ് പ്രസംഗത്തില്‍ ചിലപ്പോള്‍ ഏറ്റവും അപകടകരമായത് സര്‍ക്കാരില്‍ നിന്ന് തന്നെ വരുന്നതാണ്. പ്രസിഡന്റ് വംശീയ അക്രമണത്തെ ന്യായീകരിക്കുന്നതും സര്‍ക്കാരിന്റെ അടിച്ചമര്‍ത്തല്‍ ശക്തിയെ ഉപയോഗിക്കുന്നതും — വലിയ സംഘടിതരായ ആയുധധാരികളായ പ്രകടനക്കാര്‍, ന്യൂനപക്ഷത്തെ ലംക്ഷ്യം വെക്കുന്ന പോലീസ്, നാടുകടത്താന്‍ വേണ്ടി കുടിയേറ്റക്കാരെ കുടുക്കുന്ന ICE, വോട്ടിങ് മുതലായ കാര്യങ്ങളില്‍ ന്യൂനപക്ഷത്തെ intimidate വിവേചനപരമായ നിയമങ്ങള്‍

വെറുപ്പ് പ്രസംഗം ഇക്കാലത്ത് വ്യക്തികള്‍ നടത്തുന്ന പ്രസംഗം മാത്രമല്ല. വംശീയ വലതുപക്ഷത്തിന്റെ ഒരു വ്യവസായം ആയി മാറിയിരിക്കുകയാണ്. — സംഘടിത, ബോധപൂര്‍വ്വം പ്രകോപനമുണ്ടാക്കുന്ന, ഒരു ജോലിക്കെടുക്കുന്ന ഉപകരണം. വലിയ അധികാരത്തെ ലക്ഷ്യം വെച്ചുകൊണ്ടുള്ള ഒരു ശക്തി പ്രകടനം.

വന്‍തോതില്‍ പ്രചരിപ്പിക്കുന്ന വെറുപ്പ് പ്രസംഗം ഒരു വ്യക്തിയുടെ “വെറും പ്രസംഗമല്ല”. അത് യഥാര്‍ത്ഥത്തില്‍ ശാരീരിക സ്വഭാവമുള്ളതാണ്. കാരണം എല്ലാ ആശയങ്ങളും നമ്മുടെ തലച്ചോറില്‍ ന്യൂറല്‍ സര്‍ക്യൂട്ടുകളാല്‍ ശാരീരികമായി നിര്‍മ്മിതമാണ്. പ്രാധാനമന്ത്രിയും അയാളുടെ സര്‍ക്കാരും സംരക്ഷിക്കുന്ന ആളുകള്‍ നിരന്തരം പറയുന്നത് നിങ്ങള്‍ കേള്‍ക്കുമ്പോള്‍ നിങ്ങള്‍ ചെറിയ മനുഷ്യനായും വെറുക്കപ്പെട്ടവനുമായി മാറുന്നു. അതിന് ശാരീരികമായി കോട്ടമുണ്ടാക്കുന്ന ഫലമുണ്ട്, നിങ്ങളുടെ തലച്ചോറിലും, മനസിലും, ഹൃദയത്തിലും.

ഒരു സ്വതന്ത്ര സമൂഹത്തിലെ സ്വാതന്ത്ര്യം എന്നത് എല്ലാവര്‍ക്കുമുള്ള സ്വാതന്ത്ര്യമാണ്. മറ്റുള്ളവര്‍ സ്വതന്ത്രരാകുന്നത് തടയാനുള്ള സ്വാതന്ത്ര്യം നമുക്കില്ല. നിരന്തരം വെറുപ്പിന്റെ വസ്തുവാകുന്ന ആളുകളെ വെറുപ്പ് പ്രസംഗം ബാധിക്കുന്നു. കോട്ടമുണ്ടാക്കുന്ന വിഷമയമായ മാനസിക സമ്മര്‍ദ്ദം, സംശയബോധം, പേടി എന്നിവയോടു കൂടിയ ആ ഫലം അവരെ പൂര്‍ണ്ണമായും സ്വതന്ത്ര ജീവിതം നയിക്കുന്നതില്‍ നിന്ന് തടയുന്നു. മനുഷ്യരുടെ ജീവിതത്തിനും, സ്വാതന്ത്ര്യത്തിനും, സന്തോഷത്തിനുമായ യത്നത്തിന്റെ പാതയിലെ വിലങ്ങുതടിയാണ് വന്‍തോതില്‍ പ്രചരിപ്പിക്കുന്ന വെറുപ്പ് പ്രസംഗം.

വെറുപ്പ് പ്രസംഗത്തിന് ഖണ്ഡിക്കുക എന്നത് സ്വതന്ത്ര സംസാരം, ചിന്ത, പ്രവര്‍ത്തി എന്നിവ പ്രചരിപ്പിക്കുന്ന സ്ഥാപനങ്ങളുടെ കടമയാണ്. അതിന് പകരം വെറുപ്പിന്റെ മൊത്തക്കച്ചവടക്കാരെ ഔദ്യോഗികമായി ക്ഷണിക്കുന്നത് വഴി ബഹുമതി നല്‍കുന്നത്, അവരെ പിന്‍തുണക്കുന്ന അക്രമാസക്തരായ കൂട്ടങ്ങളെ വലിയ പ്രചാരം നല്‍കുന്ന “സ്വതന്ത്രാഭിപ്രായ” പരിപാടികളെ ചൂഷണം ചെയ്യുകയും അവഹേളിക്കുകയും ചെയ്യാന്‍ അനുവദിക്കുകയാണ്.

— സ്രോതസ്സ് georgelakoff.com 2017-09-16

വെറുപ്പ് പ്രസംഗം എന്തുകൊണ്ടാണ് അഭിപ്രായ സ്വാതന്ത്ര്യമല്ലാത്തത്


wordpress.com നല്‍കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അവരുടെ വരുമാനം അതാണ്. നാം പണം അടച്ചാലേ അത് ഒഴുവാക്കാനാവൂ.

ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. പരസ്യങ്ങളെ ഒഴുവാക്കി, വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s