പെറുവില്‍ Achuar ആദിവാസികള്‍ ക്യാനഡയില്‍ നിന്നുള്ള കമ്പനി Frontera Energy Corp ന്റെ ആമസോണിലെ 50 എണ്ണക്കിണറുകളുടെ നിയന്ത്രണം ഏറ്റെടുത്തു. ഖനന പ്രോജക്റ്റിന്റെ കാര്യത്തില്‍ പെറുവിലെ സര്‍ക്കാര്‍ തങ്ങളുമായി ചര്‍ച്ചകള്‍ നടത്തുന്നതില്‍ പരാജയപ്പെട്ടതിനാലാണ് എണ്ണക്കിണറുകളും, ഒരു വൈദ്യുതി നിലയവും എണ്ണ ടാങ്കുകളും ഏറ്റെടുത്തത് എന്ന് അവര്‍ പറഞ്ഞു. “ഉത്തരവാദിത്തമില്ലാത്ത എണ്ണക്കമ്പനികളും സര്‍ക്കാരുകളും ഉണ്ടാക്കിയ എണ്ണ മലിനീകരണം കഴിഞ്ഞ 45 വര്‍ഷങ്ങളായി സഹിക്കുകയാണ്. ദശാബ്ദങ്ങളായി ഞങ്ങളുടെ വെള്ളവും, മണ്ണും, വിഭവങ്ങളും നശിക്കുന്നു” എന്ന് അവര്‍ പ്രസ്ഥാവനയില്‍ കൂട്ടിച്ചേര്‍ത്തു.
— സ്രോതസ്സ് democracynow.org 2017-09-27
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.