ഹാര്‍വി കൊടുംകാറ്റ് ബാധിച്ച ആളുകള്‍ക്ക് പുനര്‍നിര്‍മ്മാണം നടത്താനുള്ള ധനസഹായം കിട്ടണമെങ്കില്‍ തങ്ങള്‍ ഭാവിയില്‍ ഇസ്രായേലിനെ ബഹിഷ്കരിക്കുന്ന സമരത്തില്‍ പങ്കെടുക്കില്ല എന്ന് രേഖാമൂലം അപേക്ഷ കൊടുക്കണമെന്ന് ടെക്സാസിലെ Dickinson നഗരം പ്രഖ്യാപിച്ചു. ഇത് പൌരന്‍മാരുടെ വ്യക്തി സ്വാതന്ത്ര്യത്തിലുള്ള കടന്നുകയറ്റമാണെന്ന് പറഞ്ഞുകൊണ്ട് American Civil Liberties Union ഈ നയത്തിനെതിരായ പ്രതിഷേധം ഉയര്‍ത്തി. “ഭരണഘടനയുടെ ഒന്നാം ഭേദഗതി അമേരിക്കക്കാരെ ബഹിഷ്കരണം നടത്താനുള്ള അവകാശം സംരക്ഷിക്കുന്നതാണ്. രാഷ്ട്രീയ അഭിപ്രായപ്രകടനത്തെ തടയാനായി കൊടുംകാറ്റ് സഹായത്തിലോ പൊതു സൌകര്യങ്ങളിലോ വ്യവസ്ഥവെക്കാന്‍ സര്‍ക്കാരിന് ആവില്ല,” എന്ന് ACLU ന്റെ Texas Legal Director ആയ Andre Segura പറയുന്നു.
— സ്രോതസ്സ് aclu.org 2017-10-22
സമാധാനപരമായ പ്രതിഷേധങ്ങളെയാണ് അധികാരികള്‍ ഏറ്റവും ഭയക്കുന്നത്. എന്നാലും അന്യ രാജ്യത്തോടുള്ള അമേരിക്കയുടെ ചങ്ങാത്തം കണ്ടില്ലേ.
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.