സിറിയയില്‍ അമേരിക്ക നയിക്കുന്ന സഖ്യം റാഖ നഗരത്തെ “ഭൂമുഖത്തു നിന്ന് തുടച്ച് നീക്കുന്ന” തരത്തിലുള്ള ബോംബിടലാണ് നടത്തിയത് എന്ന റഷ്യ ആരോപിക്കുന്നു. രണ്ടാം ലോക മഹായുദ്ധ കാലത്ത് സഖ്യ കക്ഷികള്‍ ജര്‍മ്മന്‍ നഗരമായ Dresden ല്‍ നടത്തിയ ബോംബിങ് പോലെയായിരുന്നു അത് എന്ന് റഷ്യ പറയുന്നു. പൂര്‍ണ്ണമായി നശിച്ച നഗരത്തില്‍ നിന്ന് ISIS പിന്‍വാങ്ങിയതിനെ തുടര്‍ന്ന് ISIS നെതിരായ യുദ്ധത്തില്‍ വിജയിച്ചു എന്ന് അമേരിക്കയുടെ പിന്‍തുണയുള്ള പൗരസേന അവകാശവാദമുന്നയിച്ചതിന് ശേഷമാണ് റഷ്യ അങ്ങനെ പറഞ്ഞത്. അമേരിക്കയുടെ പിന്‍തുണയോടുള്ള ആക്രമണത്തില്‍ 1,873 സാധാരണക്കാര്‍ മരിക്കുകയും 4.5 ലക്ഷം ആളുകള്‍ അഭയാര്‍ത്ഥികളാകുകയും ചെയ്തു എന്ന് Raqqa Is Being Slaughtered Silently പത്രവര്‍ത്തക സംഘടന പറയുന്നു.
— സ്രോതസ്സ് democracynow.org 2017-10-24
ദേഷ്യമുണ്ടാകാതിരിക്കുമോ. എന്തെല്ലാം പ്രതീക്ഷകളുമായാണ് ISIS നെ നിര്‍മ്മിച്ചത്. ആ ദേഷ്യം മുഴുവന്‍ അവിടെ തീര്‍ത്ത് കാണും.
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.