ഈ മാസത്തിന്റെ തുടക്കം, തങ്ങള്‍ BDS പ്രസ്ഥാനത്തില്‍ ചേരുകയാണെന്ന് കര്‍ഷകരുടേയും കര്‍ഷക തൊഴിലാളികളുടേയും ഏറ്റവും വലിയ ദേശീയ സംഘടന ആയ All India Kisan Sabha (AIKS) പ്രഖ്യാപിച്ചു. ഇന്‍ഡ്യയിലെ 21 സംസ്ഥാനങ്ങളില്‍ എല്ലാം പ്രവര്‍ത്തിക്കുന്ന 1.6 കോടി ആളുകളുടെ സംഘമാണിത്. AIKS resolved: 1, അന്തര്‍ദേശീയ നിയമങ്ങള്‍ പാലിക്കുന്നത് വരെ ഇസ്രായേലിനെതിരെ Boycott, Divestment and Sanctions (BDS) നുള്ള ആഹ്വാനത്തെ Endorse ചെയ്യുക. 2, ഇസ്രായേല്‍ കമ്പനികള്‍ ഇന്‍ഡ്യന്‍ കാര്‍ഷിക രംഗത്ത് നടത്തുന്ന കോര്‍പ്പറേറ്റ് കൈയ്യേറ്റത്തെ തടയുക.
ബ്രിട്ടീഷ് കോളനിവാഴ്ചയില്‍ നിന്ന് സ്വതന്ത്രമാകുന്നതിന് മുമ്പ് 1936 ല്‍ ആണ് All India Kisan Sabha (AIKS) രൂപീകൃതമായത്. കര്‍ഷകരേയും കര്‍ഷക തൊഴിലാളികളേയും സംഘടിപ്പിച്ച് ബ്രിട്ടീഷ് സാമ്രാജ്യത്വം അവസാനിപ്പിക്കുന്നതില്‍ അത് വലിയ പങ്ക് വഹിച്ചിട്ടുണ്ട്.
— സ്രോതസ്സ് bdsmovement.net 2017-10-29
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.