20ആം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ യൂറോപ്പിലെ രാജ്യങ്ങളില്‍ ഒന്നായിരുന്നു ബള്‍ഗേറിയ തുണ്ട് ഭൂമിയില്‍ കൃഷി ചെയ്യുന്ന ലക്ഷക്കണക്കിന് ചെറിയ കൃഷിക്കാരുടെ രാജ്യമായിരുന്നു. 1944 ന് ശേഷം ആ രാജ്യം ഒന്നിപ്പിക്കലിന്റേയും കേന്ദ്രീകരണത്തിന്റേയും കിഴക്കന്‍ യൂറോപ്പ് മാതൃകയിലൂടെ കടന്ന് പോയി. നവഉദാരവല്‍ക്കരണ നയങ്ങള്‍ കൊണ്ടുവന്ന 1992 ലെ കാര്‍ഷിക പരിഷ്കാരം പുതിയ യാഥാര്‍ത്ഥ്യങ്ങള്‍ ബള്‍ഗേറിയയിലെ കൃഷിയിലേക്ക് കൊണ്ടുവന്നു. ഇന്ന് 4% കാര്‍ഷിക സ്ഥാപനങ്ങള്‍ ആണ് ബള്‍ഗേറിയയിലെ 85% ഭൂമിയും കൈകാര്യം ചെയ്യുന്നത്. അവരാണ് യൂറോപ്യന്‍ യൂണിയന്റെ സബ്സിഡി നേടുന്നത്. പ്രായോഗികമായി ബള്‍ഗേറിയയിലെ ഗ്രാമങ്ങള്‍ ഫ്യൂഡല്‍ വല്‍ക്കരിക്കപ്പെട്ടു എന്ന് പറയാം.
— സ്രോതസ്സ് tni.org 2017-10-16
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.