1996 – 2013 കാലത്ത് കുട്ടികള്‍ക്കുള്ള ആരോഗ്യ പരിപാലന ചിലവ് 56% വര്‍ദ്ധിച്ചു. 2013 ല്‍ ഏറ്റവും കൂടുതല്‍ പണം ചിലവാക്കപ്പെട്ടത് നവജാത ശിശു സംരക്ഷണം, attention deficit/hyperactivity disorder (ADHD), ദന്തപരിപാലനം എന്നിവക്ക് വേണ്ടിയാണ് എന്ന് JAMA Pediatrics ല്‍ വന്ന റിപ്പോര്‍ട്ടില്‍ പറയുന്നു. 1996 ല്‍ $14960 കോടി ഡോളറായിരുന്ന കുട്ടികളുടെ ചികില്‍സാ ചിലവ് 2013 ല്‍ $23350 കോടി ഡോളറായി വര്‍ദ്ധിച്ചു. 2013 ലെ ചിലവുകളില്‍ നവജാത ശിശു സംരക്ഷണത്തിന് $2790 കോടി ഡോളറും ADHD ന് $2060 കോടി ഡോളറും ദന്തപരിപാലനത്തിന് $1820 കോടി ഡോളറും ചിലവായി. ആസ്മയാണ് $900 കോടി ഡോളര്‍ ചിലവോടെ നാലാം സ്ഥാനത്ത് നില്‍ക്കുന്നത്. ഈ കാലത്ത് ആരോഗ്യ സംരക്ഷണത്തില്‍ ഒരു കുട്ടിക്ക് ചിലവാകുന്ന തുക 1996 ല്‍ $1,915 ഡോളര്‍ ആയിരുന്നത് 2013 ആയപ്പോഴേക്കും $2,777 ഡോളറായി.
— സ്രോതസ്സ് jamanetwork.com
ആരോഗ്യപരിപാലനം ദേശസാല്‍ക്കരിക്കുക.
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.