കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ നില വര്‍ദ്ധിക്കുന്നത് സൈദ്ധാന്തികമായി നൈട്രജന്‍ സ്ഥാപിക്കുന്ന സമൂദ്ര ബാക്റ്റീരയകളുടെ പ്രവര്‍ത്തനക്ഷമത വര്‍ദ്ധിപ്പിക്കും എന്നു പറയുന്നു എങ്കിലും പുതിയ പഠനം അനുസരിച്ച് അമ്ലതയുള്ള കടല്‍ വെള്ളത്തിലെ ഉയര്‍ന്ന നിലയിലുള്ള ഈ വാതകം ഈ ഗുണത്തെ ദോഷമായി ബാധിക്കുന്നു. നൈട്രജന്‍ സ്ഥാപിക്കുന്നതില്‍ സമുദ്രത്തിന്റെ അമ്ലവല്‍ക്കരണത്തിന്റെ ഫലത്തെക്കുറിച്ച് നടന്ന മുമ്പത്തെ പഠനത്തിലെ മൗലികവ്യത്യാസം വ്യക്തമാക്കുന്നതാണ് പുതിയ വിവരങ്ങള്‍. കടലില്‍ നൈട്രജന്‍ സ്ഥാപിക്കുന്നതിന്റെ 50% വും ചെയ്യുന്നത് ധാരാളമായി കാണുന്ന cyanobacteria Trichodesmium ആണ്. പരിസ്ഥിതിയിലെ മാറ്റം എങ്ങനെ ഇവയുടെ പ്രതികരണം മാറ്റുന്നു എന്ന പഠനം വളരെ ഗുരുതരമായതാണ്. വെള്ളത്തിന്റെ അമ്ലത വര്‍ദ്ധിക്കുന്നതിനനുസരിച്ച് നൈട്രജന്‍ സ്ഥാപിക്കാനുള്ള ഈ ബാക്റ്റീരിയയുടെ കഴിവിനെ മോശമായി ബാധിക്കുന്നു.
— സ്രോതസ്സ് sciencedaily.com
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.