Keystone XL പൈപ്പ് ലൈന്‍ വിരോധികളുടെ ഏറ്റവും മോശമായ പേടികളിലൊന്ന് കഴിഞ്ഞ ദിവസം സത്യമായി. തെക്കെ ഡക്കോട്ടയിലെ Marshall County ല്‍ 7.6 ലക്ഷം ലിറ്ററിലധികം എണ്ണ ചോര്‍ന്നു എന്ന് പൈപ്പ് ലൈനിന്റെ ഉടമസ്ഥരായ TransCanada കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു പൈപ്പ് ലൈന്‍ അടക്കുകയും ജോലിക്കാര്‍ ശുദ്ധീകരണ പ്രവര്‍ത്തികള്‍ തുടങ്ങുകയും ചെയ്തു. കുടിവെള്ള സ്രോതസ്സുകളെ എണ്ണ അശുദ്ധമാക്കിയിട്ടില്ല എന്ന് അധികൃതര്‍ അറിയിച്ചു.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.