കൈയ്യേറിയ പടിഞ്ഞാറെക്കരയിലെ Tulkarem ന് അടുത്തുള്ള Shofeh ഗ്രാമത്തിലെ ഭൂമി തങ്ങള്‍ ഏറ്റെടുക്കാന്‍ പോകുന്നു എന്ന ഒരു വിജ്ഞാപനം ഇസ്രായേലി അധികാരികള്‍ പാലസ്തീന്‍ കര്‍ഷകര്‍ക്ക് കഴിഞ്ഞ ദിവസം കൊടുത്തു. Avnei Hefetz ലെ നിയമവിരുദ്ധമായ ഇസ്രായേല്‍ അധിനിവേശ വാസസ്ഥലം വിപുലീകരിക്കുന്നതിനാണ് ഈ നടപടി. Avnei Hefetz ന് വേണ്ട റോഡുകള്‍ തുറക്കാനും കളിസ്ഥലത്തിനും മറ്റ് ഉല്ലാസ സംവിധാനങ്ങള്‍ക്കും വേണ്ടി ആ ഗ്രാമത്തിലെ സ്ഥലം ഉപയോഗിക്കാന്‍ പോകുന്നു എന്ന് ഇസ്രായേല്‍ അധികൃതര്‍ പാലസ്തീന്‍ liaison office നെ അറിയിച്ചു.
1967 ല്‍ കിഴക്കെ ജറുസലേമുള്‍പ്പടെ പടിഞ്ഞാറെക്കരയിലെ അധിനിവേശം തുടങ്ങിയ കാലം മുതല്‍ 5 ലക്ഷം മുതല്‍ 6 ലക്ഷം വരെ ഇസ്രായേലികള്‍ അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിച്ച് കൈയ്യേറിയ പാലസ്തീന്‍ ഭൂമിയിലേക്ക് താസമം മാറ്റിയിട്ടുണ്ട്. സര്‍ക്കാര്‍ അംഗീകരിച്ച 196 അധിനിവേശ വാസസ്ഥലങ്ങള്‍ പാലസ്തീന്‍ ഭൂമിയില്‍ ചിതറിക്കിടക്കുന്നുണ്ട്. അതെല്ലാം അന്താരാഷ്ട്ര നിയമ വിരുദ്ധമായാണ് നിര്‍മ്മിച്ചത്.
— സ്രോതസ്സ് jfjfp.com 2017-11-20
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.