5.7 കോടി ആളുകളുടെ മോഷ്ടിക്കപ്പെട്ട വിവരങ്ങള്‍ നശിപ്പിക്കാന്‍ ഹാക്കര്‍മാര്‍ക്ക് ഊബര്‍ പണം കൊടുത്തു

Uber Technologies Inc യിലെ 5.7 കോടി ഡ്രൈവര്‍മാരുടേയും യാത്രക്കാരുടേയും സ്വകാര്യ വിവരങ്ങള്‍ ഹാക്കര്‍മാര്‍ ചോര്‍ത്തി. ഒരു വര്‍ഷത്തിലധികമായി ഈ വലിയ ചോര്‍ച്ച കമ്പനി മറച്ച് വെക്കുകയായിരുന്നു. ഈ ആഴ്ച കമ്പനി അവരുടെ ചീഫ് സെക്യൂരിറ്റി ഉദ്യോഗസ്ഥനേയും അദ്ദേഹത്തിന്റെ ഒരു കീഴ്ജീവനക്കാരനേയും പിരിച്ചുവിട്ടു. ചോര്‍ച്ച മറച്ച് വെച്ചതിനും ആക്രമണകാരികള്‍ക്ക് $1 ലക്ഷം ഡോളര്‍ പണം കൊടുത്തതിനും ആണ് ഈ നടപടി. ലോകം മൊത്തമുള്ള 5 കോടി ഊഹര്‍ ഉപഭോക്താക്കളുടെ പേര്, ഇമെയില്‍ വിലാസം, ഫോണ്‍ നമ്പര്‍ 2016 ഒക്റ്റോബറില്‍ ചോര്‍ന്നത്. 70 ലക്ഷം ഡ്രൈവര്‍മാരുടേയും സ്വകാര്യ വിവരങ്ങള്‍ ചോര്‍ന്നിട്ടുണ്ട്. അതൊടൊപ്പം 6 ലക്ഷം അമേരിക്കന്‍ ഡ്രൈവര്‍ ലൈസന്‍സ് നമ്പരുകളും.

— സ്രോതസ്സ് bloomberg.com 2017-11-24

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

← Back

Your message has been sent

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ