ഇസ്രായേലിലെ ഏരിയല്‍(Ariel) കോളനി സര്‍വ്വകലാശാലയുമായുള്ള ബന്ധം വിഛേദിക്കാന്‍ ബാങ്കോക്കിലെ Kasetsart Universityയും International Center for Research and Development (ICRD) തീരുമാനിച്ചു. കൈയ്യേറിയ പാലസ്തീന്‍ ഭൂമിയില്‍ നിയമവിരുദ്ധമായ ഇസ്രായേലി കോളനിയില്‍ സ്ഥിതിചെയ്യുന്ന സര്‍വ്വകലാശാലയാണ് Ariel University എന്ന സത്യം BDS Campaign Thailand ഉം PSC Thailand ആണ് പുറത്തുകൊണ്ടുവന്നത്. അന്താരാഷ്ട്ര നിയമ പ്രകാരം കൈയ്യേറിയ രാജ്യം കൈയ്യേറിയ സ്ഥലത്തേക്ക് ജനത്തെ നീക്കുകയും കോളനികളുണ്ടാക്കുകയും ചെയ്യുന്നത് യുദ്ധക്കുറ്റമാണ്. Security Council, General Assembly, International Court of Justice തുടങ്ങിയ ഐക്യാരാഷ്ട്രസഭാ സ്ഥാപനങ്ങള്‍ പല പ്രാവശ്യം ഇസ്രായേലിന്റെ കോളനികള്‍ നിയമവിരുദ്ധമാണെന്ന് വിധിച്ചിട്ടുണ്ട്. യുദ്ധക്കുറ്റത്തില്‍ പങ്കാളികളായ കോളനിയിലെ ഒരു സര്‍വ്വകലാശാലയുടു ചേര്‍ന്ന് പരിപാടി നടത്തിയാല്‍ അത് Kasetsart Universityക്കും ICRDക്കും വലിയ കളങ്കമായിത്തീരും.
— സ്രോതസ്സ് bdsmovement.net
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.