അപകടകരമായ ഉദ്വവമനത്തിന്റെ ഇതുവരെ കേട്ടിട്ടില്ലാത്ത സ്രോതസ്സുകളെ കുറിച്ച് വെളിച്ചം വീശുന്നതാണ് പുതിയ പഠനം:
ആളുകള്‍ അവരുടെ വീടുകളില്‍ ഉപയോഗിക്കുന്ന ലോഷനുകള്‍ മുതല്‍ വീടിന്റെ പെയിന്റ് വരെയുള്ള വായൂ മലിനീകരണമുണ്ടാക്കുന്ന വിവിധ സാധനങ്ങളെക്കുറിച്ച് കമ്പ്യൂട്ടര്‍ മോഡല്‍ ഉപയോഗിച്ച് നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ട് Science ജേണലില്‍ വന്നു. പ്രിന്റര്‍ മഷി, പശ, പെട്രോളിയം അടിസ്ഥാനത്തിലുള്ള രാസവസ്തുക്കളടങ്ങിയ വൃത്തിയാക്കാനായി ഉപയോഗിക്കുന്ന ഉല്‍പ്പന്നങ്ങള്‍. എന്തിന് നിങ്ങളുടെ നാറ്റംമാറ്റി(deodorant) പോലും പുകമഞ്ഞിന് കാരണമായ കണികകള്‍ വായുവിലെത്തിക്കുന്നു (നിങ്ങളുടെ ശരീരത്തിലും).
ലോസാഞ്ജലസിലെ പകുതി volatile organic compounds ഉം ഈ volatile chemical products (VCPs) ആണ്. അതായത് വാഹനങ്ങളെ പോലെ വീട്ടിലെ വസ്തുക്കളും വായൂ മലിനീകരണമുണ്ടാക്കുന്നതാണ്. ഓസോണ്‍ നിര്‍മ്മിക്കുന്നതിനെ സഹായിക്കുന്നതാണ് VCPs. എന്നാല്‍ ഓസോണ്‍ ആസ്മയുണ്ടാക്കും. PM2.5 എന്ന സൂഷ്മ കണികകള്‍ ക്യാന്‍സറും ശ്വാസകോശ രോഗങ്ങള്‍ക്കും കാരണമാകും.
— സ്രോതസ്സ് grist.org
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.