കേന്ദ്രവും UIDAIയും നിരന്തരം സംഭവിക്കില്ലെന്ന് ആവര്‍ത്തിച്ച് പറഞ്ഞുകൊണ്ടിരുന്ന വ്യക്തിത്വ മോഷണത്തിന്റെ ക്ലാസിക് കേസ്. 300 പേരുടെ ആധാര്‍ വിവരങ്ങള്‍ മോഷ്ടിക്കുകയും അവരുടെ പെന്‍ഷന്‍ വഞ്ചിക്കുകയും ചെയ്തു. 2015 പകുതിയില്‍ മൂന്ന് പേരുടെ സംഘം ഈ രീതിയില്‍ ഏകദേശം 40 ലക്ഷം രൂപാ മോഷ്ടിച്ചു എന്ന് നഗര പോലീസ് കണക്കാക്കുന്നത്. Aasara പദ്ധതി പ്രകാരം കിട്ടേണ്ട പെന്‍ഷന്‍ ഈ മൂവര്‍ സംഘം ആധാര്‍ വിവരങ്ങള്‍ ദുരുപയോഗം ചെയ്ത് തട്ടിയെടുക്കുകയായിരുന്നു എന്ന് പോലീസ് പറയുന്നു.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.