ഒരു പ്രധാന പാലസ്തീന്‍ മാധ്യമ outlet ന്റെ താള് അടച്ചുപൂട്ടിയതിനെ “വെറുപ്പ് പ്രസംഗ”ത്തിന് എതിരായ പ്രവര്‍ത്തിയായി ഫേസ്‌ബുക്ക് തങ്ങളുടെ പ്രവര്‍ത്തിയെ ന്യായീകരിക്കുന്നു.
Safa Palestinian Press Agency യുടെ താള് വായനക്കാര്‍ക്ക് ഒരു മുന്നറീപ്പും നല്‍കാതെ സാമൂഹ്യമാധ്യമ ഭീമന്‍ അടച്ചുപൂട്ടുകയാണുണ്ടായത്. ആ താളിന് 13 ലക്ഷം വരിക്കാരായിരുന്നു ഉണ്ടായിരുന്നത്. Safaയുടെ ഇന്‍സ്റ്റാഗ്രാമിലെ അകൌണ്ടും അടച്ചുപൂട്ടപ്പെട്ടു.
പാലസ്തീന്‍ മാധ്യമപ്രവര്‍ത്തകരുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന ഫേസ്‌ബുക്കിന്റെ ഈ പ്രവര്‍ത്തിയെ Palestinian Media Association അപലപിച്ചു. “പാലസ്തീന്‍ സാമൂഹ്യപ്രവര്‍ത്തകരെ അവരുടെ രാഷ്ട്രീയ വീക്ഷണങ്ങളും ബൌദ്ധിക സ്ഥാനവും അടിസ്ഥാനപ്പെടുത്തി പിന്തുടരുകയും അവര്‍ക്ക് ജയില്‍ ശിക്ഷ കൊടുക്കുകയും ചെയ്യുന്ന ഇസ്രായേല്‍ അധിനിവേശത്തിന്റെ നയങ്ങളോടും ആജ്ഞകളോടുമുള്ള വ്യക്തമായ അടിമത്തമാണിത്,” എന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.
— സ്രോതസ്സ് electronicintifada.net
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.