ന്യൂയോര്‍ക്ക് ഡമോക്രാറ്റ് സെനറ്റര്‍ ചക്ക് ഷൂമറുടെ ഓഫീസിന് മുമ്പില്‍ പ്രതിഷേധ പ്രകടനം നടത്തിയ Jewish Voice for Peace ന്റെ 14 ജൂത സാമൂഹ്യപ്രവര്‍ത്തകരെ ന്യൂയോര്‍ക്ക് സിറ്റിയില്‍ അറസ്റ്റ് ചെയ്തു. ഗാസയില്‍ പാലസ്തീന്‍ പ്രതിഷേധക്കാരെ ഇസ്രായേല്‍ സൈന്യം കൊല്ലുന്നതിനെക്കുറിച്ച് സ്വതന്ത്ര അന്വേഷണം സെനറ്റര്‍ ആവശ്യപ്പെടണം എന്നാണ് സമരക്കാരുടെ ആവശ്യം. മാര്‍ച്ച് 30 ന് പ്രതിഷേധ സമരം തുടങ്ങിയതിന് ശേഷം ഇസ്രായേല്‍ സൈന്യം ഇതുവരെ മാധ്യമ പ്രവര്‍ത്തകരുള്‍പ്പടെ കുറഞ്ഞത് 37 പാലസ്തീന്‍കാരെ കൊന്നു.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.