ഇസ്രായേലിന്റെ നോബല്‍ സമ്മാനം എന്ന് അറിയപ്പെടുന്ന Genesis Prize ന്റെ സംഘാടകര്‍ വരാന്‍ പോകുന്ന സമ്മാനദന ചടങ്ങ് മാറ്റിവെച്ചു. അടുത്ത കാലത്തെ സംഭവങ്ങളുടെ തീവ്രദുഃഖം കാരണം ഈ വര്‍ഷത്തെ വിജയിയായ അമേരിക്കന്‍-ഇസ്രായേലി നടിയായ Natalie Portman ഇസ്രായേലിലേക്ക് വരാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണിത്. Academy Award, Golden Globe Award, Screen Actors Guild Award ഉം പോര്‍ട്ട്മന്‍ നേടിയിട്ടുണ്ട്. $20 ലക്ഷം ഡോളറാണ് Genesis Prize. ഗാസയില്‍ ഇസ്രായേല്‍ സൈന്യം മാരകമായ അക്രമണം പാലസ്തീന്‍ പ്രതിഷേധക്കാര്‍ക്ക് നേരെ അഴിച്ചുവിടുന്ന സമയത്താണ് പോര്‍ട്ടമന്റെ ഈ തീരുമാനമുണ്ടായിരിക്കുന്നത്. ഇസ്രായേലിന്റെ snipers ഡസന്‍ കണക്കിന് നിരായുധരായ പാലസ്തീന്‍ പ്രതിഷേധക്കാരെ ഇതിനകം കൊന്നൊടുക്കി.
— സ്രോതസ്സ് democracynow.org
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.