anti-trust നിയമങ്ങളുടെ ലംഘനം Justice Department ന് തെളിയിക്കാനാകാത്തതിനാല്‍ AT&Tയുടെ $8500 കോടി ഡോളറിന്റെ Time Warner മായുള്ള ലയനത്തെ ഫെഡറല്‍ ജഡ്ജി അംഗീകരിച്ചു. ദൂരവ്യാപകമായ കരാര്‍ മാധ്യമ വ്യവസായത്തെ പുനര്‍ആവിഷ്കരിക്കാന്‍ പോകുന്നതും Warner Bros, സിനിമ ടെലിവിഷന്‍ സ്റ്റുഡിയോകള്‍, ഒപ്പം CNN, TNT, HBO തുടങ്ങിയ മറ്റ് ബ്രാന്റുകള്‍ക്കും മേല്‍ AT&Tക്ക് നിയന്ത്രണം നല്‍കുന്നതുമാണെന്ന് കരുതപ്പെടുന്നു. പദ്ധതിയിട്ടിരിക്കുന്ന ലയനത്തിന്റെ കാര്യത്തില്‍ നിയന്ത്രണ scrutiny യിലൂടെ എങ്ങനെ കടന്ന് പോകണമെന്നതിനെക്കുറിച്ചുള്ള ഉപദേശ സഹായത്തിനായി പ്രസിഡന്റിന്റെ സ്വകാര്യ വക്കീലും fixer ഉം ആയ Michael Cohen ന്റെ കമ്പനിക്ക് $6 ലക്ഷം ഡോളര്‍ പ്രസിഡന്റ് ട്രമ്പ് അധികാരത്തിലെത്തി മൂന്ന് ദിവസങ്ങള്‍ക്കകം AT&T കൊടുത്തു. ഈ പണം കൊടുത്തിട്ടു കൂടി Justice Department ലയനത്തിനെതിരെ കേസ് കൊടുത്തു. കഴിഞ്ഞ ദിവസം AT&T-Time Warner കരാറിന് അംഗീകാരം കിട്ടിയത് വ്യവസായങ്ങളിലെല്ലാം മറ്റ് ലയനങ്ങളും കോര്‍പ്പറേറ്റ് ഏകീകരണത്തിനും ധൃതികൂട്ടാന്‍ സഹായിക്കും.
— സ്രോതസ്സ് democracynow.org
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.