ഇസ്രായേല്‍ അധിനിവേശ ഭൂമിയില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ ബഹിഷ്കരിക്കാന്‍ അയര്‍ലാന്റിലെ സെനറ്റ് തീരുമാനിച്ചു

അയര്‍ലാന്റിലെ സെനറ്റ് Occupied Territories Bill പാസാക്കി. അത് പടിഞ്ഞാറെക്കരയിലെ നിയമവിരുദ്ധമായ ഇസ്രായേല്‍ അധിനിവേശ സ്ഥലങ്ങളില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങളുടെ എല്ലാ വിണിജ്യത്തേയും നിരോധിക്കുന്നു. അയര്‍ലാന്റ് സര്‍ക്കാര്‍ ഈ നിയമത്തെ എതിര്‍ത്തു എങ്കിലും 25 സ്വതന്ത്രരും പ്രതിപക്ഷ അംഗങ്ങളും ചേര്‍ന്ന് നിയമം പാസാക്കി. അങ്ങനെ “നിയമവിരുദ്ധ അധിനിവേശ സ്ഥലങ്ങളില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങളുടേയും സേവനങ്ങളുടേയും പ്രകൃതിവിഭവങ്ങളുടേയും ഇറക്കുമതിയും വില്‍പ്പനയും” നിരോധിക്കുന്ന ആദ്യത്തെ രാജ്യമായി അയര്‍ലാന്റ് മാറാന്‍ പോകുകയാണ്.

— സ്രോതസ്സ് telesurtv.net

കണ്ടോ, സമാധാനപരമായ പ്രതിഷേധത്തിന്റെ ശക്തി. അത്തരം സമരത്തില്‍ മറ്റുള്ളവരും നിങ്ങളോടൊപ്പം കൂടും.

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ