നിയമവിരുദ്ധമായി പടിഞ്ഞാറെക്കരയില്‍ വീടുകള്‍ പൊളിക്കുന്നത് നിര്‍ത്തിവെക്കണമെന്ന് ഇസ്രായേലിനോട് ഐക്യരാഷ്ട്രസഭ ഉദ്യോഗസ്ഥര്‍

പൊളിക്കാനായി നിര്‍ദ്ദേശിച്ച Khan Al-Ahmar എന്ന ഗ്രാമത്തിലെ സംഭവങ്ങളുടെ അടിസ്ഥാനത്തില്‍ “ഗൌരവകരമായ വ്യാകുലതകള്‍”പ്രകടിപ്പിച്ചുകൊണ്ട് പാലസ്തീന്‍കാരുടെ വകകള്‍ നശിപ്പിക്കരുതെന്ന് കൈയ്യേറിയ പാലസ്തീന്‍ പ്രദേശത്തുള്ള മുതിര്‍ന്ന ഐക്യരാഷ്ട്രസഭ ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം ഇസ്രായേലിനോട് ആവശ്യപ്പെട്ടു. മനുഷ്യാവകാശ കോര്‍ഡിനേറ്റര്‍ ആയ Jamie McGoldrick, West Bank Operations for UNRWAയുടെ തലവനായ Scott Anderson, UN Office for the High Commissioner for Human Rights ന്റെ തലവനായ James Heenan എന്നിവര്‍, മുന്‍കൂട്ടി പദ്ധതിയിട്ട Khan Al-Ahmar ന്റെ പൊളിക്കലിനെതിരേയും ജനത്തെ പുറന്തള്ളുന്നതിനെതിരേയും സംസാരിച്ചു. ഇസ്രായേലിലെ സുപ്രീംകോടതി മുമ്പ് ഇതിന് അനുമതി കൊടുത്തെങ്കിലും ഇന്നലെ ഒരു താല്‍ക്കാലിക നിരോധനം കൊണ്ടുവന്നിട്ടുണ്ട്.

— സ്രോതസ്സ് middleeastmonitor.com

അമേരിക്കന്‍ സുപ്രീംകോടതി ജഡ്ജി Ruth Bader Ginsburg ന് ഈ ഫാസിസ്റ്റ് ഭരണകൂടത്തെ പിന്‍തുണക്കുകയും നെതന്യാഹൂ സര്‍ക്കാരില്‍ നിന്ന് Genesis Prize വാങ്ങുന്നതിനും ഒരു നാണക്കേടും കാണിച്ചില്ല.

***

ഈ പ്രശ്നങ്ങള്‍ നടക്കുന്ന നാട്ടിലെ ജനങ്ങള്‍ ആ പ്രശ്നങ്ങള്‍ക്കെതിരെ സമാധാനപരമായി പ്രതികരിക്കുന്നുണ്ട്. അവര്‍ അത് ചെയ്തോളും. അക്രമി രാജ്യത്തില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങളും സേവനങ്ങളും ബഹിഷ്കരിക്കുക, കാര്യങ്ങള്‍ അറിഞ്ഞിരിക്കുക എന്നതിനപ്പുറം നമുക്കതില്‍ ഒന്നും ചെയ്യാനില്ല. അതുപോലെ നാം പ്രവര്‍ത്തിക്കുന്ന മണ്ഡലത്തില്‍ ഈ അക്രമി രാജ്യത്തിന്റെ പോലുള്ള സ്വഭാവം ഉണ്ടാകാതിരിക്കാന്‍ ശ്രമിക്കുകയും വേണം.

എന്നാല്‍ ഈ വിവരങ്ങള്‍ കാരണം താങ്കള്‍ക്ക് തീവൃദേഷ്യമോ അക്രമണ പ്രതികാര താല്‍പ്പര്യമോ തൊന്നുണ്ടെങ്കില്‍ താങ്കള്‍ തീര്‍ച്ചയായും ഒരു കൌണ്‍സിലിങ്ങിന് പോകേണ്ടതാണ്. കാരണം, അല്ലെങ്കില്‍ താങ്കള്‍ ഏതോ തീവൃവാദിയുടെ ഉപകരണമായി മാറുകയും, മൊത്തം ജനങ്ങള്‍ക്കും ഒരു ഭാരമാകുകയും, യഥാര്‍ത്ഥ പ്രശ്നങ്ങളില്‍ നിന്ന് ജനശ്രദ്ധയെ മാറ്റുന്ന സാമ്രാജ്യത്വത്തിന്റെ കൂലിപ്പണിക്കാരനാകുകയും ചെയ്യും. വിവേകമാണ് നമുക്ക് വേണ്ടത്. സമാധാനപരമായ പ്രവര്‍ത്തികളേ വിജയിക്കൂ.

അതുപോലെ ഈ ജനങ്ങളുടെ കഷ്ടപ്പടിനെ പോസ്റ്ററായി ഉപയോഗിച്ച് മറ്റുള്ളവരുടെ അനുകമ്പ പിടിച്ചെടുക്കാന്‍ മതസംഘടനകള്‍ ശ്രമിക്കാറുണ്ട്. ആരോടും അനുകമ്പയോ സ്നേഹമോ കാണിക്കേണ്ട കാര്യമില്ല, പ്രത്യേകിച്ച് മതവിശ്വാസികളോട്. അവരെ വിശ്വാസത്തില്‍ നിന്നും മതത്തില്‍ നിന്നും മോചിപ്പിക്കുകയാണ് വേണ്ടത്. നിങ്ങളുടെ പ്രതികാരവാഞ്ഛ കൊണ്ടോ ദീനാനുകമ്പകൊണ്ടോ പരിഹരിക്കാവുന്ന പ്രശ്നങ്ങളല്ല ഇതൊന്നും. അവരുടെ പിടിയില്‍ പെടാതിരിക്കാന്‍ പ്രത്യേകം സൂക്ഷിക്കുക.

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


wordpress.com നല്‍കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അവരുടെ വരുമാനം അതാണ്. നമുക്ക് ഒന്നും കിട്ടില്ല. നാം പണം അടച്ചാലേ അത് ഒഴുവാക്കാനാവൂ.

ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.


Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ