കിഴക്കെ ജറുസലേമില്‍ സ്ഥിതിചെയ്യുന്ന പാലസ്തീനിലെ Bedouin ഗ്രാമമായ Khan al-Ahmar ലേക്കുള്ള പ്രവേശനം തടയുന്നതിന് ഇസ്രായേല്‍ സൈന്യം രണ്ട് ഇരുമ്പ് ഗേറ്റുകള്‍ സ്ഥാപിച്ചു. കൈയ്യേറിയ പടിഞ്ഞാറെക്കരയിലാണ് ഇത്. രണ്ട് വ്യത്യസ്ഥ റോഡുകളില്‍ ഇസ്രായേല്‍ സൈന്യം ഈ ഗേറ്റുകള്‍ സ്ഥാപിച്ചിരിക്കുന്നത് എന്ന് പ്രാദേശിക സ്രോതസ്സുകള്‍ പറയുന്നു. ആ ഗ്രാമത്തിലേക്കുള്ള എല്ലാ വഴികളും ഇതിനാല്‍ അടക്കപ്പെട്ടു. മലകളിലൂടെ വേണം ഇനി ആ ഗ്രാമത്തിലേക്ക് പ്രവേശിക്കാന്‍. ഇസ്രായേലിന്റെ കൈയ്യേറ്റ നയത്തിന്റെ ഭാഗമായി Khan al-Ahmar ഗ്രാമത്തെ ഒറ്റപ്പെടുത്താനാണ് ഈ ഇരുമ്പ് ഗേറ്റുകള്‍ സ്ഥാപിക്കപ്പെടട്ത് എന്ന് Wall and Settlement Resistance Committee പറഞ്ഞു.
— സ്രോതസ്സ് maannews.com
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.