യാഥാസ്ഥിതികമല്ലാത്ത വിവാഹം നടത്തിയതിന്റെ പേരില്‍ ഇസ്രായേല്‍ പോലീസ് വിചാരണയെ കാത്തിരുന്ന Rabbi Dov Haiyun ഒരു സാമൂഹ്യമാധ്യമത്തില്‍ ഇങ്ങനെ കുറിച്ചു: “ഇറാന്‍ ഇവിടെയെത്തി”. Haiyun 5:30 a.m.ന് ഉണര്‍ന്നു. വ്യാഴാഴ്ച രണ്ട് പോലീസുകാര്‍ അദ്ദേഹത്തിന്റെ വീട്ടിലെത്തി, അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. ഒരു വാനിന്റെ പിറകല്‍ കയറ്റി ചോദ്യം ചെയ്യാനായി കൊണ്ടുപോയി. എന്താണ് അദ്ദേഹത്തിന്റെ കുറ്റം? തീവൃ-യാഥാസ്ഥിതിക Rabbinate ന് പുറത്ത് വെച്ച് ഒരു ജൂത വിവാഹം നടത്തി.
“എന്റെ രാജ്യത്തെ ഓര്‍ത്ത് എനിക്ക് നിരാശ തോന്നുന്നു. ഇതാണ് എന്റെ രാജ്യത്ത് നടക്കുന്നത്. ജൂതന്‍മാരോട് വിവേചനം കാണിക്കുന്ന ഏക പടിഞ്ഞാറന്‍ രാജ്യമാണ് ഇസ്രായേല്‍. അമേരിക്കയില്‍ വെച്ച് എനിക്ക് ഈ വിവാഹചടങ്ങ് നടത്താം. അവര്‍ അതിനെ അംഗീകരിക്കും,” JTA നോട് Haiyun പറഞ്ഞു. “പോലീസ് ഇത്ര വേഗത്തില്‍ കുറ്റവാളികളെ പിടിക്കില്ല,” അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
Chief Rabbinate ന്റെ അധികാരത്തിന് പുറത്ത് വെച്ച് നടത്തുന്ന വിവാഹം ഇസ്രായേലില്‍ നിയമവിരുദ്ധമാണ്. ആ നിയമമാണ് Haiyun നെ പോലീസ് സ്റ്റേഷനില്‍ എത്തിച്ചത്. എല്ലാ ജൂത വിവാഹം, വിവാഹമോചനം, ശവമടക്കല്‍, മതം മാറ്റം എന്നിവയെ നിയന്ത്രിക്കുന്നത് യഥാസ്ഥിതിക റാബൈമാര്‍ക്ക് പ്രാധാന്യമുള്ള, രാജ്യം അധികാരം കൊടുത്തിരിക്കുന്ന Chief Rabbinate ആണ്.
— സ്രോതസ്സ് timesofisrael.com By Ben Sales. 21 July 2018
ഇതാണ് പറയുന്നത്, ഏത് മതരാഷ്ട്രത്തിലും ഏറ്റവും അധികം പീഡിപ്പിക്കപ്പെടുക അതേ മതത്തിന്റെ തന്നെ വിശ്വാസികളേയാണ്. അതിനാലാണ് 18 ആം നൂറ്റാണ്ടില്‍ ജനം മതാധിപത്യത്തിനെതിരെ സമരം നടത്തി ജനാധിപത്യ മതേതര രാഷ്ട്രങ്ങള്‍ സ്ഥാപിച്ചത്.
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.