ഒരു കവയത്രിയെ ഇസ്രായേല്‍ എന്തുകൊണ്ട് ജയിലിലടച്ചു

കഴിഞ്ഞ ആഴ്ച ഇസ്രായേല്‍ സര്‍ക്കാര്‍ ഒരു കവയത്രിയെ 5 മാസത്തെ ജയില്‍ ശിക്ഷക്ക് വിധിച്ചു. ഒരു കവിത എഴുതിയതിന്.രണ്ടര വര്‍ഷം മുമ്പ് Dareen Tatour എന്ന പാലസ്തീന്‍കാരി സ്ത്രീ അവരുടെ ഫേസ്‌ബുക്ക് താളില്‍ അറബിയില്‍ ഇങ്ങനെ എഴുതി.

Resist, my people, resist them
In Jerusalem, I dressed my wounds and breathed by sorrows
And carried the soul in my palm
For an Arab Palestine.
— English translation by Tariq al Haydar

പാലസ്തീനിലെ ജനങ്ങളെ സംബന്ധിച്ചടത്തോളം ലോകം മൊത്തമുള്ള 1.16 കോടി പാലസ്തീന്‍കാരുടെ ഏക cohered community ആണ് ഇന്റര്‍നെറ്റ്. എല്ലാവരും ജീവിക്കുന്നത് കൈയ്യേറ്റത്തിനും വിവേചനത്തിനും ഉപരോധത്തിനും നാടുകടത്തലിനും കീഴ്പെട്ടാണ്. അല്ലെങ്കില്‍ രണ്ടാം തരം പൌരന്‍മാരായി ഇസ്രായേലില്‍. അവിടെ അവര്‍ക്കെതിരെ 50ല്‍ അധികം വിവേചനപരമായ നിയമങ്ങളുടെ ഇരകളാണ്. എന്നിട്ടും ഇസ്രായേല്‍ സര്‍ക്കാര്‍ virtual space ല്‍ കൂടുതല്‍ പോലീസിങ്ങ് നടത്തുന്നു. The Arab Center for the Advancement of Social Media (Hamleh) ന്റെ വാര്‍ഷിക റിപ്പോര്‍ട്ട് പ്രകാരം “incitement through social media” കുറ്റത്തിന്റെ പേരില്‍ ഇസ്രായേല്‍ പാലസ്തീന്‍കാരെ അറസ്റ്റ് ചെയ്യുന്നത് വന്‍തോതില്‍ വര്‍ദ്ധിച്ചുവരുന്നു. ഓണ്‍ലൈന്‍ എഴുത്തിന്റെ പേരില്‍ 2017 ല്‍ മാത്രം 300 പേരേയാണ് അറസ്റ്റ് ചെയ്തത്.

അന്യായമായ വ്യവസ്ഥ ഒരു പ്രതിഷേധവും സഹിക്കാന്‍ പറ്റാത്ത മൃഗീയമായ നിലയിലെത്തുമ്പോഴാണ് ചരിത്രപരമായി കവികള്‍ക്ക് ജയിലിലേക്ക് പോകേണ്ടിവരുന്നത്. റഷ്യന്‍ Anna Akmatova നെ മനുഷ്യനല്ല എന്ന് സ്റ്റാലിന്‍ പ്രഖ്യാപിച്ചു. തെക്കെ ആഫ്രിക്കയിലെ കവി Dennis Brutus നെ Robben Island ല്‍ നെല്‍സണ്‍ മണ്ടേലയോടൊപ്പം ജയിലിലിട്ടു. ആയിരക്കണക്കിന് കവികളേയും എഴുത്തുകാരേയും നാസി സര്‍ക്കാര്‍ ജയിലിലിട്ടു. അതില്‍ ഏറ്റവും അറിയപ്പെട്ടത് Martin Niemoller ആണ്. അദ്ദേഹമാണ് നൂറ് വര്‍ഷത്തിലധികമായ വിവിധങ്ങളായ പ്രതിരോധ പ്രസ്ഥാനങ്ങളില്‍ നിന്ന് പ്രചോദനം കൊണ്ട് “first they came for…” എന്ന കവിത എഴുതിയത്.

ജനാധിപത്യത്തിന്റെ സൂചകമായ സ്വതന്ത്ര അഭിപ്രായ പ്രകടനം ഒരു തത്വമായി എല്ലായിപ്പോഴുമുണ്ടെങ്കിലും ഇസ്രായേല്‍ കവിതയെ ആക്രമിക്കുന്നത് ഒരു പ്രത്യേക സന്ദര്‍ഭത്തിലാണ്. 2005 ല്‍ പാലസ്തീന്‍ പൊതു സമൂഹം സമാധാനപരമായ പ്രതിഷേധത്തിന്റെ ഒരു സമരതന്ത്രം ആവിഷ്കരിച്ചു. Boycott, Divestment and Sanctions Movement (BDS)പ്രസ്ഥാനത്തില്‍ അംഗങ്ങളാകാന്‍ അവര്‍ ആളുകളോട് ആഹ്വാനം ചെയ്തു. ലോകം മൊത്തം ആ പ്രസ്ഥാനം പ്രസിദ്ധമായി.

കഴിഞ്ഞ കുറേ വര്‍ഷങ്ങള്‍ BDS ന് വലിയ വിജയങ്ങള്‍ നേടാനായി. Lorde പോലുള്ള കാലാകാര്‍, മുമ്പ് ജയിലിലടക്കപ്പെട്ട റഷ്യന്‍ കലാകാരായ Pussy Riot, തുടങ്ങിയവര്‍ ഇസ്രായേലിലെ അവരുടെ പരിപാടികള്‍ റദ്ദാക്കി. ഇസ്രായേലിലെ സൈനിക കൈറ്റങ്ങളില്‍ പങ്കാളികളാകുന്ന സ്ഥാപനങ്ങളില്‍ നിന്ന് നിക്ഷേപം പിന്‍വലിക്കുന്നതിനെ ബ്രിട്ടീഷ് സര്‍ക്കാര്‍ തടയുന്നില്ല എന്ന് പറഞ്ഞ് കൊടുത്ത കേസ് ബ്രിട്ടണിലെ ഹൈക്കോടതി തള്ളിക്കളഞ്ഞു. ടെല്‍ അവീവ് LGBT ഫിലിം ഫെസ്റ്റിവലില്‍ നിന്ന് ധാരാളം അന്തര്‍ദേശീയ സിനിമ സംവിധായകര്‍ പിന്‍വാങ്ങി. “ഇതുവരെ അതിനെതിരെ വിജയകരമായി ഒരു പരിപാടി നടന്നിട്ടില്ലായിരുന്നു,” എന്നാണ് Jerusalem Post അതിനെക്കുറിച്ച് പറഞ്ഞത്.

250 എഴുത്തുകാരുടെ സങ്കടഹര്‍ജിയെ തുടര്‍ന്ന് World Voices സമ്മേളനത്തിന് ഇസ്രായേല്‍ സര്‍ക്കാരില്‍ നിന്ന് സംഭാവന സ്വീകരിക്കില്ലെന്ന് സാഹിത്യ ശക്തികേന്ദ്രമായ PEN America നിശബ്ദമായി വ്യക്തമാക്കി. നോര്‍വ്വേയുടെ വാണിജ്യ യൂണിയനുകള്‍, Dublin, Barcelona നഗര സഭകള്‍, Presbyterian Church USA, United Church of Christ, United Methodist Church (UMC), ധാരാളം Quaker സംഘങ്ങള്‍, ഇന്‍ഡ്യയിലെ ഏറ്റവും വലിയ കര്‍ഷക യൂണിയന്‍ (1.6 കോടി അംഗങ്ങളുണ്ട്), British Labour Party യിലെ വലിയൊരു വിഭാഗം തുടങ്ങി ധാരാളം പ്രസ്ഥാനങ്ങള്‍ BDS നെ അംഗീകരിക്കുന്നു.

2014 ലെ ഇസ്രായേലിന്റെ ഗാസ യുദ്ധത്തിന് ശേഷമാണ് Dareen ന്റെ കവിത പ്രത്യക്ഷപ്പെട്ടത്. ആ യുദ്ധത്തില്‍ 2,300 ആളുകള്‍, കൂടുതലും സാധാരണ ജനം, കൂടുതലും കുട്ടികളാണ്, ഇസ്രായേലിന്റെ വ്യോമാക്രമണത്തിലും, കരസേനയുടെ കൈയ്യേറ്റത്തിലും കൊല്ലപ്പെട്ടത്. സ്കൂളുകള്‍, പള്ളികള്‍, ആശുപത്രികള്‍ എന്നിവ നശിപ്പിക്കപ്പെട്ടു. “Gaza March of Return” എന്ന സമാധാനപരമായ പ്രതിഷേധം ആറാം ആഴ്ചയിലെത്തിയപ്പോഴാണ് അവരെ അറസ്റ്റ് ചെയ്തത്. അതുവരെ 152 പാലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു, ജാഥയില്‍ പങ്കെടുത്ത 16,000 പേര്‍ക്ക് പരിക്കേറ്റു. “Press” എന്ന് വ്യക്തമായി എഴുതിയ വസ്ത്രം ധരിച്ച മാധ്യമ പ്രവര്‍ത്തകരും രണ്ട് ആരോഗ്യ പ്രവര്‍ത്തകരും ഇതില്‍ ഉള്‍പ്പെടുന്നു.

അന്താരാഷ്ട്ര പിന്‍തുണ നേടുന്നതിലും ഇസ്രായേലിന്റെ ക്രോധത്തെ ആക്രമിക്കുന്നതിലും സമാധാനപരമായ സമരത്തിന്റെ പാലസ്തീനിയന്‍ തന്ത്രങ്ങള്‍ വിജയകരമാണെന്ന് കൂടുതല്‍ കൂടുതല്‍ തെളിയിക്കപ്പെട്ടിരിക്കുകയാണ്. അങ്ങനെ സമാധാനപരമായ പ്രതിഷേധത്തിന്റെ സാരാംശം ആയ കവിത, അടിച്ചമര്‍ത്തലിനെ മറികടക്കുന്ന സംഘടിത ശ്രമത്തിന്റെ ഈ പുതിയ മുന്നേറ്റത്തിന്റെ പ്രതീകമായി മാറിയിരിക്കുന്നു. ആ രീതിയില്‍ പാലാസ്തീന്‍കാരുടെ ഹൃദയത്തെ തുറന്നുകാണിക്കുന്നു.

Jelemel ജയിലില്‍ തടവിലാക്കപ്പെട്ടതിന് ശേഷം Dareen പുതിയ വരികള്‍ എഴുതി:

The soul asks who am I?
I am the confession of the conscience
A person who reveals the question.

അവരുടെ ജയില്‍ ശിക്ഷ തുടരുമ്പോഴും ലോകത്തിന്റെ ഉത്തരവാദിത്തത്തെക്കുറിച്ചുള്ള ചോദ്യം ഉയരുന്നു. കവികളെ സ്വതന്ത്രരാക്കൂ, കവിത സ്വതന്ത്രമാക്കൂ – ജനത്തെ സ്വതന്ത്രമാക്കാന്‍ ഇവയാണ് വഴി. Dareen നിങ്ങളെ ഞങ്ങള്‍ കേള്‍ക്കുന്നു.

— സ്രോതസ്സ് jewishvoiceforpeace.org by Sarah Schulman. 07 Aug 2018

***

ഈ പ്രശ്നങ്ങള്‍ നടക്കുന്ന നാട്ടിലെ ജനങ്ങള്‍ ആ പ്രശ്നങ്ങള്‍ക്കെതിരെ സമാധാനപരമായി പ്രതികരിക്കുന്നുണ്ട്. അവര്‍ അത് ചെയ്തോളും. അക്രമി രാജ്യത്തില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങളും സേവനങ്ങളും ബഹിഷ്കരിക്കുക, കാര്യങ്ങള്‍ അറിഞ്ഞിരിക്കുക എന്നതിനപ്പുറം നമുക്കതില്‍ ഒന്നും ചെയ്യാനില്ല. അതുപോലെ നാം പ്രവര്‍ത്തിക്കുന്ന മണ്ഡലത്തില്‍ ഈ അക്രമി രാജ്യത്തിന്റെ പോലുള്ള സ്വഭാവം ഉണ്ടാകാതിരിക്കാന്‍ ശ്രമിക്കുകയും വേണം.

എന്നാല്‍ ഈ വിവരങ്ങള്‍ കാരണം താങ്കള്‍ക്ക് തീവൃദേഷ്യമോ അക്രമണ പ്രതികാര താല്‍പ്പര്യമോ തൊന്നുണ്ടെങ്കില്‍ താങ്കള്‍ തീര്‍ച്ചയായും ഒരു കൌണ്‍സിലിങ്ങിന് പോകേണ്ടതാണ്. കാരണം, അല്ലെങ്കില്‍ താങ്കള്‍ ഏതോ തീവൃവാദിയുടെ ഉപകരണമായി മാറുകയും, മൊത്തം ജനങ്ങള്‍ക്കും ഒരു ഭാരമാകുകയും, യഥാര്‍ത്ഥ പ്രശ്നങ്ങളില്‍ നിന്ന് ജനശ്രദ്ധയെ മാറ്റുന്ന സാമ്രാജ്യത്വത്തിന്റെ കൂലിപ്പണിക്കാരനാകുകയും ചെയ്യും. വിവേകമാണ് നമുക്ക് വേണ്ടത്. സമാധാനപരമായ പ്രവര്‍ത്തികളേ വിജയിക്കൂ.

അതുപോലെ ഈ ജനങ്ങളുടെ കഷ്ടപ്പടിനെ പോസ്റ്ററായി ഉപയോഗിച്ച് മറ്റുള്ളവരുടെ അനുകമ്പ പിടിച്ചെടുക്കാന്‍ മതസംഘടനകള്‍ ശ്രമിക്കാറുണ്ട്. ആരോടും അനുകമ്പയോ സ്നേഹമോ കാണിക്കേണ്ട കാര്യമില്ല, പ്രത്യേകിച്ച് മതവിശ്വാസികളോട്. അവരെ വിശ്വാസത്തില്‍ നിന്നും മതത്തില്‍ നിന്നും മോചിപ്പിക്കുകയാണ് വേണ്ടത്. നിങ്ങളുടെ പ്രതികാരവാഞ്ഛ കൊണ്ടോ ദീനാനുകമ്പകൊണ്ടോ പരിഹരിക്കാവുന്ന പ്രശ്നങ്ങളല്ല ഇതൊന്നും. അവരുടെ പിടിയില്‍ പെടാതിരിക്കാന്‍ പ്രത്യേകം സൂക്ഷിക്കുക.

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


wordpress.com നല്‍കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അവരുടെ വരുമാനം അതാണ്. നമുക്ക് ഒന്നും കിട്ടില്ല. നാം പണം അടച്ചാലേ അത് ഒഴുവാക്കാനാവൂ.

ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )