കൈയ്യേറിയ പടിഞ്ഞാറെക്കരയില്‍, ഇസ്രായേല്‍ സൈന്യം Bedouin ഗ്രാമമായ Khan al-Ahmar നെ ഇസ്രായേല്‍ സൈന്യം മുദ്രവച്ച് കാവല്‍നില്‍ക്കുന്നു. ഗ്രാമത്തിലേക്കുള്ള പ്രവേശന റോഡുകളെല്ലാം ബുള്‍ഡോസറുകള്‍ അടച്ചു. നശിപ്പിക്കാനുള്ള അനുമതി ഇസ്രായേല്‍ സുപ്രീം കോടതി നല്‍കിയതിനെത്തുടര്‍ന്ന് ഏത് നിമിഷവും ഗ്രാമത്തെ നശിപ്പിക്കാം എന്ന അവസ്ഥയിലാണ്. ഇസ്രായേല്‍ സൈന്യം ഭൂമി നിരത്തുകയും റോഡുകള്‍ അടക്കുകയും ചെയ്യുന്നതോടെ തമ്മിലടി ഉണ്ടായി. ധാരാളം താമസക്കാര്‍ക്കും പ്രതിഷേധക്കാര്‍ക്കും മുറിവുകളേറ്റു. മൂന്ന് പാലസ്തീന്‍കാരും Frank Romano എന്ന ഫ്രഞ്ച്-അമേരിക്കന്‍ നിയമ പ്രൊഫസറും ഉള്‍പ്പടെ നാല് പേരെ അറസ്റ്റ് ചെയ്തു. അധിനിവേശ സൈന്യത്തിന്റെ ആഗമനവും കാത്ത് തദ്ദേശവാസികളോടപ്പം 100നടുത്ത് പാലസ്തീന്‍കാരും, ഇസ്രേയിലികളും, അന്തര്‍ദേശീയ സാമൂഹ്യപ്രവര്‍ത്തകരും Khan al-Ahmar ല്‍ തന്നെ നിലകൊള്ളുകയാണ്
— സ്രോതസ്സ് telesurtv.net | 15 Sep 2018
***
ഈ പ്രശ്നങ്ങള്‍ നടക്കുന്ന നാട്ടിലെ ജനങ്ങള്‍ ആ പ്രശ്നങ്ങള്‍ക്കെതിരെ സമാധാനപരമായി പ്രതികരിക്കുന്നുണ്ട്. അവര്‍ അത് ചെയ്തോളും. അക്രമി രാജ്യത്തില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങളും സേവനങ്ങളും ബഹിഷ്കരിക്കുക, കാര്യങ്ങള്‍ അറിഞ്ഞിരിക്കുക എന്നതിനപ്പുറം നമുക്കതില്‍ ഒന്നും ചെയ്യാനില്ല. അതുപോലെ നാം പ്രവര്‍ത്തിക്കുന്ന മണ്ഡലത്തില്‍ ഈ അക്രമി രാജ്യത്തിന്റെ പോലുള്ള സ്വഭാവം ഉണ്ടാകാതിരിക്കാന്‍ ശ്രമിക്കുകയും വേണം.
എന്നാല്‍ ഈ വിവരങ്ങള്‍ കാരണം താങ്കള്‍ക്ക് തീവൃദേഷ്യമോ അക്രമണ പ്രതികാര താല്‍പ്പര്യമോ തൊന്നുണ്ടെങ്കില്‍ താങ്കള്‍ തീര്‍ച്ചയായും ഒരു കൌണ്‍സിലിങ്ങിന് പോകേണ്ടതാണ്. കാരണം, അല്ലെങ്കില്‍ താങ്കള്‍ ഏതോ തീവൃവാദിയുടെ ഉപകരണമായി മാറുകയും, മൊത്തം ജനങ്ങള്‍ക്കും ഒരു ഭാരമാകുകയും, യഥാര്‍ത്ഥ പ്രശ്നങ്ങളില്‍ നിന്ന് ജനശ്രദ്ധയെ മാറ്റുന്ന സാമ്രാജ്യത്വത്തിന്റെ കൂലിപ്പണിക്കാരനാകുകയും ചെയ്യും. വിവേകമാണ് നമുക്ക് വേണ്ടത്. സമാധാനപരമായ പ്രവര്‍ത്തികളേ വിജയിക്കൂ.
അതുപോലെ ഈ ജനങ്ങളുടെ കഷ്ടപ്പടിനെ പോസ്റ്ററായി ഉപയോഗിച്ച് മറ്റുള്ളവരുടെ അനുകമ്പ പിടിച്ചെടുക്കാന്‍ മതസംഘടനകള്‍ ശ്രമിക്കാറുണ്ട്. ആരോടും അനുകമ്പയോ സ്നേഹമോ കാണിക്കേണ്ട കാര്യമില്ല, പ്രത്യേകിച്ച് മതവിശ്വാസികളോട്. അവരെ വിശ്വാസത്തില്‍ നിന്നും മതത്തില്‍ നിന്നും മോചിപ്പിക്കുകയാണ് വേണ്ടത്. നിങ്ങളുടെ പ്രതികാരവാഞ്ഛ കൊണ്ടോ ദീനാനുകമ്പകൊണ്ടോ പരിഹരിക്കാവുന്ന പ്രശ്നങ്ങളല്ല ഇതൊന്നും. അവരുടെ പിടിയില്‍ പെടാതിരിക്കാന്‍ പ്രത്യേകം സൂക്ഷിക്കുക.
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
wordpress.com നല്‍കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അവരുടെ വരുമാനം അതാണ്. നമുക്ക് ഒന്നും കിട്ടില്ല. നാം പണം അടച്ചാലേ അത് ഒഴുവാക്കാനാവൂ.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.