വ്യവസായത്തിന്റെ ലോബീയിസ്റ്റിനെ ഒബാമ FCC തലവനായി നിയോഗിച്ചു

മുമ്പത്തെ ടെലികോം വ്യവസായ ലോബീയിസ്റ്റിനെ Federal Communications Commission ന്റെ പുതിയ ചെയര്‍മാനായി പ്രസിഡന്റ് ഒബാമ നാമനിര്‍ദ്ദേശം ചെയ്തു. Tom Wheeler മുമ്പത്തെ venture capitalist ഉം ഒബാമക്ക് വേണ്ടി സംഭാവന പിരിച്ച ആളുമാണ്.ദീര്‍ഘകാലം ഇയാള്‍ രണ്ട് ശക്തരായ വ്യവസായ സംഘങ്ങളായ കേബിള്‍, ഇന്റെര്‍നെറ്റ് കോര്‍പ്പറേഷനുകളുടെ പ്രതിനിധിയായിരുന്നു. ഉറപ്പായാല്‍ Wheeler ഇപ്പോഴത്തെ FCC Chair ആയ Julius Genachowskiക്ക് പകരം ജോലിയില്‍ കയറും. Wheeler ന്റെ നാമനിര്‍ദ്ദേശത്തെ മാധ്യമ പരിഷ്കാര സംഘടനയായ Free Press വിമര്‍ശിച്ചു. “വ്യവസായ ഭീമന്‍മാര്‍ക്ക് നേരെ നില്‍ക്കാന്‍ കഴിയുന്നതും പൊതുജനങ്ങളുടെ താല്‍പ്പര്യം സംരക്ഷിക്കുകയും ചെയ്യുന്ന ശക്തനായ നേതാവിനേയാണ് FCCക്ക് വേണ്ടത്. രേഖകളനുസരിച്ച് Tom Wheeler അത്തരത്തിലുള്ള ആളല്ല. അങ്ങനെയല്ല എന്ന് അയാള്‍ക്ക് വേണമെങ്കില്‍ തെളിയിക്കാം,” എന്ന് അവര്‍ പറഞ്ഞു.
2013

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

← Back

Your message has been sent

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ