
INRS ല്‍ ഉപയോഗിക്കുന്ന ലേസര്‍ ചിന്തിക്കാന്‍ പറ്റാത്ത വിധം ഫെംടോ സെക്കന്റ് (10-15 s)സീമയിലാണ് (femtosecond) അതിസൂഷ്മ pulses പുറപ്പെടുവിക്കുന്നത്. INRS ലേയും Caltech ലേയും ഗവേഷകര്‍ പുതിയ T-CUP എന്നൊരു ക്യാമറ വികസിപ്പിച്ചു. ലോകത്തിലെ ഏറ്റവും വേഗതയേറിയ ക്യാമറയാണത്. അതിന് ഒരു സെക്കന്റില്‍ 10 ലക്ഷം കോടി (1013) ഫ്രെയ്മുകള്‍ എടുക്കാന്‍ കഴിയും. സമയത്തെ നിര്‍ത്തിവെച്ച് എന്ന വിധം, എന്തിന് ഫോട്ടോണിനെ പോലും കാണത്ത തരത്തില്‍ അതി തീവൃമായ മന്ദമായ വേഗതയില്‍ പ്രവര്‍ത്തിക്കാനാകും.
Compressed ultrafast photography (CUP) ന് 10000 കോടി ഫ്രെയ്മുകളാണ് സെക്കന്റിലെടുക്കാന്‍ കഴിയുന്നത്. എന്നാല്‍ ഫെംടോ സെക്കന്റ് ലേസറുകള്‍ക്ക് അത് പോരാ. അവര്‍ CUP ന്റെ ആശയത്തെ പുതുക്കി, പുതിയ T-CUP സംവിധാനം വികസിപ്പിച്ചെടുക്കുകയായിരുന്നു. ഇതില്‍ ടോമോഗ്രാഫി പോലുള്ള സംവിധാനത്തിലുപയോഗിക്കുന്ന ഡാറ്റ ശേഖരിക്കാനുള്ള സംവിധാനവും ഉണ്ട്.
real timeല്‍ അതിവേഗ ക്യാമറ ഉപയോഗിച്ച് ഒരൊറ്റ femtosecond ലേസര്‍ പള്‍സിനെ ലക്ഷ്യം വെച്ചെടുക്കുന്നത് ആദ്യമായാണ്. ഇതില്‍ 25 ഫ്രെയിമുകള്‍ 400 femtoseconds സമയത്ത് എടുത്തു. അതില്‍ നിന്ന് വെളിച്ചത്തിന്റെ പള്‍സിന്റെ ആകൃതി, തീവൃത, ചരിവിന്റെ കോണ്‍ ഒക്കെ വ്യക്തമാക്കുന്നു.
— സ്രോതസ്സ് inrs.ca | Oct 12, 2018
wordpress.com നല്കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അവരുടെ വരുമാനം അതാണ്. നാം പണം അടച്ചാലേ അത് ഒഴുവാക്കാനാവൂ.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. പരസ്യങ്ങളെ ഒഴുവാക്കി, വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.